അരുണാചൽ മുഖ്യമന്ത്രിയായി പേമ ഖണ്ഡു വീണ്ടും അധികാരമേറ്റു
text_fieldsഇട്ടനഗർ: അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ മൂന്നാം തവണയാണ് ഖണ്ഡു മുഖ്യമന്ത്രിയാവുന്നത്. ഗവർണർ കെ.ടി. പർനായിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
11 എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി ചൗന മേൻ, മുൻ നിയമസഭ സ്പീക്കർ പി.ഡി. സോന, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബിയൂറാം വാഗെ, മുൻ മുഖ്യമന്ത്രി കലിഖോ പുലിന്റെ ഭാര്യ ദസാംഗ്ലു പുൽ എന്നിവരും ഉൾപ്പെടുന്നു. ദസാംഗ്ലു പുൽ ആണ് ഏക വനിത മന്ത്രി.
ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, സിക്കിം മുഖ്യമന്ത്രി പ്രേംസിങ് തമാങ് തുടങ്ങിയവർ പങ്കെടുത്തു.

