Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഹ്​ലു ഖാന്​ നീതി...

പെഹ്​ലു ഖാന്​ നീതി ആവശ്യപ്പെട്ട്​ ഡൽഹിയിൽ പ്രതിഷേധം

text_fields
bookmark_border
പെഹ്​ലു ഖാന്​ നീതി ആവശ്യപ്പെട്ട്​ ഡൽഹിയിൽ പ്രതിഷേധം
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്​​ഥാ​നി​ൽ ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ൾ ത​ല്ലി​ക്കൊ​ന്ന ​​ക്ഷീ​ര ക​ർ​ഷ​ക​ൻ പെ​ഹ്​​ലു ഖാ​​​െൻറ കു​ടും​ബ​ത്തി​ന്​ നീ​തി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഡ​ൽ​ഹി​യി​ൽ ബി​കാ​നീ​ർ ഹൗ​സി​ന്​ മു​മ്പി​ൽ പ്ര​തി​ഷേ​ധം. കു​ടും​ബ​ത്തി​ന്​ ന​ഷ്​​ട​പ​രി​ഹാ​ര​മ​ട​ക്കം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ രാ​ജ​സ്​​ഥാ​നി​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ സ​മ​ര​ത്തി​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ്​ ഡ​ൽ​ഹി​യി​ലും വി​വി​ധ സ​ം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ  ​പ്ര​തി​ഷേ​ധി​ച്ച​ത്.

ഏ​പ്രി​ൽ ഒ​ന്നി​ന്​ ന​ട​ന്ന ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ​െപ​ഹ്​​ലു  ഖാ​ന​ട​ക്കം അ​ഞ്ച്​ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​ണ്​ മ​ർ​ദ​ന​മേ​റ്റ​ത്. പെ​ഹ്​​ലു ഖാ​ൻ കൊ​ല്ല​പ്പെ​ടു​ക​യും മ​റ്റു​ള്ള​വ​ർ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ക​യു​മാ​ണ്. പെ​ഹ്​​ലു ഖാ​​​െൻറ കു​ടും​ബ​ത്തി​ന്​ ഒ​രു​കോ​ടി​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക്​ 25 ല​ക്ഷ​വും ന​ഷ്​​ട​പ​രി​ഹാ​രം ന​ൽ​കു​ക, മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പി​ടി​കൂ​ടു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​ന്ന​യി​ച്ചു. ​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pehlu khan case
News Summary - pehlu khan case
Next Story