Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Parliament
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗാസസ് ഫോൺ ചോർത്തൽ;...

പെഗാസസ് ഫോൺ ചോർത്തൽ; ഇരു സഭകളിലും അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്​ തലവേദനയാകുന്ന പെഗാസസ്​ ​േഫാൺ ​ചോർത്തൽ വിവാദം ഇരുസഭകളിലും ചർച്ചയാകും. ലോക്​സഭയിലും രാജ്യസഭയിലും പ്രതിപക്ഷം അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകി.

ചാരസോഫ്​റ്റ്​വെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇ​ന്ത്യ​യി​ലെ മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, അ​ഭി​ഭാ​ഷ​ക​ർ, ശാ​സ്​​ത്ര​ജ്ഞ​ർ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ, മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 300ഓ​ളം പേ​രു​ടെ ഫോ​ൺ ഇ​സ്രാ​യേ​ൽ ക​മ്പ​നി​ ചോ​ർ​ത്തി​യെ​ന്നായിരുന്നു​ വെ​ളി​പ്പെ​ടു​ത്ത​ൽ. 40 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, മൂ​ന്ന​ു​ പ്ര​മു​ഖ പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ൾ, ജു​ഡീ​ഷ്യ​റി​യി​ലെ ഒ​രു പ്ര​മു​ഖ​ൻ, മോ​ദി സ​ർ​ക്കാ​റി​ലെ ര​ണ്ടു​ മ​ന്ത്രി​മാ​ർ, ഇ​ന്ത്യ​ൻ സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ നി​ല​വി​ലു​ള്ള​വ​രും വി​ര​മി​ച്ച​വ​രു​മാ​യ മേ​ധാ​വി​ക​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​ർ, വ്യ​വ​സാ​യ​പ്ര​മു​ഖ​ർ എ​ന്നി​വ​ർ ചാ​ര​വൃ​ത്തി​ക്ക്​ ഇ​ര​യായതായാണ്​ പുറത്തുവന്ന വിവരങ്ങൾ.

ലോക്​സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ലോക്​സഭയിൽ ബിനോയ്​ വിശ്വം എം.പിയും അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകി. വിഷയത്തിൽ സ്വ​തന്ത്ര അന്വേഷണം വേണമെന്നും കേന്ദ്രസർക്കാർ മറുപടി പറയണമെന്നും അവർ ആവശ്യപ്പെട്ടു.

ഭരണകക്ഷി എം.പിയായ സുബ്രമണ്യൻ സ്വാമിയും സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്നായിരുന്നു ആവശ്യം. റി​േപ്പാർട്ട്​ പുറത്തുവരുന്നതി​ന്​ മുമ്പുതന്നെ സുബ്രമണ്യൻ സ്വാമി സൂചനകൾ നൽകി ട്വീറ്റ്​ പങ്കുവെച്ചിരുന്നു. മുൻവർഷവും കേന്ദ്രസർക്കാർ ഇസ്രയേൽ കമ്പനിയെ ഉപയോഗിച്ച്​ ഫോൺ ചോർത്തുന്നുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

വർഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കു​േമ്പാൾ ഇന്ധനവില വർധന, കർഷക സമരം എന്നിവയിൽ സഭ പ്രക്ഷുബ്​ധമായിരിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ്​ ഫോൺ ചോർത്തൽ വിവാദവും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ചാ​ര​പ്പ​ണി ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന ഇ​സ്രാ​യേ​ലി ചാ​ര വി​വ​ര​സാ​​ങ്കേ​തി​ക​വി​ദ്യ ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒ ആ​ണ്​ ഇ​ന്ത്യ​യി​ൽ പ്ര​മു​ഖ​രു​ടെ ഫോ​ണു​ക​ൾ ചോ​ർ​ത്തി​ക്കൊ​ടു​ത്ത​ത്. ഒ​രു സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക്കും ത​ങ്ങ​ൾ ചാ​ര​പ്പ​ണി ന​ട​ത്തി​ക്കൊ​ടു​ക്കാ​റി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ക​മ്പ​നി, ഇ​ന്ത്യ​യി​ൽ ആ​രാ​ണ്​ ത​ങ്ങ​ളെ ഇൗ ​ജോ​ലി​ ​ ഏ​ൽ​പി​ച്ച​തെ​ന്ന്​ പ​റ​യാ​നും ത​യാ​റാ​യി​ല്ല. 'ഫോ​ർ​ബി​ഡ​ൻ സ്​​റ്റോ​റീ​സ്'' എ​ന്ന പാ​രി​സി​ലെ മാ​ധ്യ​മ​സ്​​ഥാ​പ​ന​വും ആം​ന​സ്​​റ്റി ഇ​ൻ​റ​ർ​നാ​ഷ​ന​ലും ചേ​ർ​ന്നാ​ണ്​ ചാ​ര​പ്പ​ണി​ക്കി​ര​യാ​യ​വ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്.

ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളും വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളും ചേ​ർ​ന്ന്​ ന​ട​ത്തി​യ സം​യു​ക്ത അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഈ ​വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അ​ന്വേ​ഷ​ണ​ത്തി​െൻറ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ന​ട​ത്തി​യ ഫോ​റ​ൻ​സി​ക്​ പ​രി​ശോ​ധ​ന​യി​ൽ ചാ​ര​വൃ​ത്തി​ക്ക്​ ​ ഇ​സ്രാ​യേ​ൽ ക​മ്പ​നി ഉ​പ​യോ​ഗി​ക്കു​ന്ന പെ​ഗാ​സ​സ്​ സ്​​പൈ​വെ​യ​ർ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി.

ഇ​ന്ത്യ​യി​ൽ 'ദ ​വ​യ​റും' അ​മേ​രി​ക്ക​യി​ലെ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റും ബ്രി​ട്ട​നി​ലെ ഗാ​ർ​ഡി​യ​നും അ​ട​ക്കം ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഒ​രു ഡ​സ​നി​ലേ​റെ മാ​ധ്യ​മ​സ്​​ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ 'പെ​ഗാ​സ​സ്​ പ്രോ​ജ​ക്ട്​​' എ​ന്ന പേ​രി​ലാ​ണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഇ​വ​ർ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഓ​ഫി​സി​ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ അ​യ​ച്ചു​വെ​ന്നും എ​ന്നാ​ൽ, ആ​രോ​പ​ണ​ത്തി​ൽ അ​ടി​സ്​​ഥാ​ന​മി​ല്ലെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ മ​റു​പ​ടി ന​ൽ​കി​യെ​ന്നും 'വ​യ​ർ' റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. എ​ന്നാ​ൽ, പെ​ഗാ​സ​സ്​ സ്​​പൈ​​വെ​യ​ർ ഉ​പ​യോ​ഗി​ച്ചി​ല്ല എ​ന്നു​ പ​റ​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫി​സ്​ ത​യാ​റാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpyParliament SessionPegasus
News Summary - Pegasus Snooping Cloud Hangs Heavy As Parliament Session Begins Today
Next Story