Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Govindacharya
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​ സൈബർ ഭീകരത,...

പെഗസസ്​ സൈബർ ഭീകരത, അന്വേഷണം വേണം -സുപ്രീംകോടതിയെ സമീപിച്ച്​ മുൻ ആർ.എസ്​.എസ്​ നേതാവ്​

text_fields
bookmark_border

ന്യൂഡൽഹി: പെഗസസ്​ ഫോൺ ചോർത്തൽ ആരോപണം ഗൗരവതരമാണെന്നും എത്ര പൗരന്മാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്നും മുൻ ആർ.എസ്​.എസ്​ പ്രചാരക്​​ കെ.എൻ. ഗോവിന്ദാചാര്യ. ഏത്​ സ്കെലിലാണ്​ ചാര സോഫ്​​റ്റ്​വെയർ ഉപയോഗിച്ചതെന്ന്​ അറിയണമെന്നും ഗോവിന്ദാചാര്യ പറഞ്ഞു

പെഗസസ്​ സാധാരണക്കാര​െൻറ ജീവിത​ത്തിലേക്കുള്ള നുഴഞ്ഞുകയറ്റം മാത്രമല്ലെന്നും 2000ത്തിലെ ഐ.ടി നിയമപ്രകാരം ശിക്ഷ വിധിക്കാവുന്ന സൈബർ ഭീകരതയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ പ്രതിക്കൂട്ടിൽ നിൽക്കു​േമ്പാൾ മുൻ ആർ.എസ്​.എസ്​ നേതാവ്​ അടക്കം അന്വേഷണ ആവശ്യവുമായി രംഗത്തുവരുന്നത്​ കേന്ദ്രത്തിന്​ കൂടുതൽ തല​വേദനയാകും.

​2019ൽ പെഗസസ്​ ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഗോവിന്ദാചാര്യ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന്​ ഹരജി പിൻവലിച്ചെങ്കിലും ത​​െൻറ അന്നത്തെ ആവശ്യം വീണ്ടും പരിഗണിക്ക​െമന്നാണ്​ നിലവിലെ ഗോവിന്ദാചാര്യയുടെ ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട്​ ഗോവിന്ദാചാര്യ തിങ്കളാഴ്​ച കോടതിയെ സമീപിക്കുകയും ചെയ്​തു. എന്നാൽ, വിഷയത്തിൽ പുതിയ ഹരജി നൽകാനാണ്​ മുൻ പ്രചാരകിനോട്​ സുപ്രീംകോടതി നൽകിയ നിർദേശം.

വിഷയത്തിൽ ഹരജി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ്​ 2019ൽ ഹരജി പിൻവലിച്ചത്​. പെഗസസ്​ വിഷയത്തിൽ നീതിപൂർവവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും സുപ്രീംകോടതി അന്വേഷണ സമിതി​െയ നിയോഗിക്കണമെന്നും എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിക്കണമെന്നുമായിരുന്നു​ ആവശ്യം. പെഗസസിന്​ പിന്നിലുള്ളവരുടെ പേര്​ വെളിപ്പെടുത്തണമെന്നും ഗോവിന്ദാചാര്യ ആവശ്യ​െപ്പട്ടിരുന്നു.

പെഗസസ്​ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ നേതാക്കൾ, ആക്​ടിവിസ്​റ്റുകൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ കേന്ദ്രം സമർപ്പിച്ച സത്യവാങ്​മൂലത്തിൽ അന്വേഷണത്തിന്​ വിദഗ്​ധ സമിതിയെ നിയോഗിക്കുമെന്നും പെഗസസ്​ ആരോപണം അടിസ്​ഥാന രഹിതമാണെന്നും സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GovindacharyaPegasusRSSPegasus Phone Tappingcyber terrorism
News Summary - Pegasus snooping a form of cyber terrorism moves SC ex-RSS ideologue Govindacharya
Next Story