Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​ ഫോൺ ചോർത്തൽ:...

പെഗസസ്​ ഫോൺ ചോർത്തൽ: മോദിയെ എതിർകക്ഷിയാക്കി സുപ്രീംകോടതിയിൽ ഹരജി

text_fields
bookmark_border
പെഗസസ്​ ഫോൺ ചോർത്തൽ: മോദിയെ എതിർകക്ഷിയാക്കി സുപ്രീംകോടതിയിൽ ഹരജി
cancel

ന്യൂഡൽഹി: പെഗസസ്​ ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയിൽ ഹരജി. കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ്​ ഹരജിക്കാരന്‍റെ ആവശ്യം. അഭിഭാഷകനായ എം.എൽ. ശർമയാണ് പൊതുതാൽപര്യഹരജി സമർപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സി.ബി.ഐയേയും എതിർകക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്​. ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണ്​ ഫോൺ ചോർത്തൽ. ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹരജിയിൽ പറയുന്നു.

അതേസമയം, ഫോൺ ചോർത്തലിൽ കേന്ദ്രസർക്കാർ ഇന്ന്​ മറുപടി നൽകും. ഐ.ടി മന്ത്രി അശ്വനി വൈഷ്​ണവ്​ രാജ്യസഭയിലാണ്​ മറുപടി നൽകുക. ഇന്ന്​ ഉച്ചക്ക്​ രണ്ട്​ മണിക്കാണ്​ ഐ.ടി മന്ത്രി​ പെഗസസിനെ കുറിച്ച്​ പ്രസ്​താവന നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PegasusPhone Leak
News Summary - Pegasus phone leak: Petition filed in Supreme Court against Modi
Next Story