Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പെഗസസ്​; സമാന്തര ചർച്ചകളുടെ ഭാഗമാകരുത്, ഞങ്ങൾ ചില മര്യാദകൾ പ്രതീക്ഷിക്കുന്നുവെന്ന്​​ കപിൽ സിബലിനോട്​ സുപ്രീംകോടതി
cancel
Homechevron_rightNewschevron_rightIndiachevron_rightപെഗസസ്​; സമാന്തര...

പെഗസസ്​; സമാന്തര ചർച്ചകളുടെ ഭാഗമാകരുത്, ഞങ്ങൾ ചില മര്യാദകൾ പ്രതീക്ഷിക്കുന്നുവെന്ന്​​ കപിൽ സിബലിനോട്​ സുപ്രീംകോടതി

text_fields
bookmark_border

ന്യൂഡൽഹി: പെഗസസ്​ ഫോൺ ചോർത്തൽ വിഷയത്തിൽ കോടതിക്ക്​ മുന്നിലുള്ള വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സമാന്തര ചർച്ചകളുടെ ഭാഗമാകരുതെന്ന്​​ സുപ്രീംകോടതി. പെഗസസ്​ ഫോൺ ചോർത്തലിൽ അന്വേഷണം വേണമെന്ന ​ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി.

പെഗസസ്​ വിഷയം അന്വേഷിക്കണമെന്ന്​ ആവശ്യപ്പെടു​േമ്പാഴും നിയമ വ്യവസ്​ഥിതിയിൽ വിശ്വാസമുണ്ടാകണം. കൂടാതെ സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന സമാന്തര ചർച്ചകളുടെ ഭാഗമാകരുതെന്നും കോടതി പറഞ്ഞു.

'എന്തുകൊണ്ടാണ്​ സമാന്തര വാദങ്ങൾ. നിങ്ങൾ മാധ്യമങ്ങളിൽ എന്തുപറഞ്ഞാലും അന്വേഷണത്തിൽ എന്തുപറഞ്ഞാലും കോടതിയിൽ ഇതിനെപറ്റി ന്യായമായ ചർച്ചയുണ്ടാകണം' -ചീഫ്​ ജസ്​റ്റിസ്​ എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച്​ പറഞ്ഞു. പലർക്കും പല അഭി​​പ്രായങ്ങളും ഉണ്ടാകും. അത്​ കോടതിക്കുള്ളിൽ ഉന്നയിക്കണ​ം. ഗുണകരമായ ചർച്ചയാണ്​ ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നതെന്നും കോടതി കൂട്ടിച്ചേർത്തു.

ചില മര്യാദകൾ പാലിക്കണമെന്നും മുതിർന്ന അഭിഭാഷകനും കോൺഗ്രസ്​ ​േനതാവുമായ കപിൽ സിബലിനോട്​ കോടതി പറഞ്ഞു. 'ഇവിടെ ചില മര്യാദകൾ പാലിക്കണം. മുൻ മന്ത്രിയെന്ന നിലയിലും പാർലമെ​േൻററിയൻ എന്ന നിലയിലും ഞങ്ങൾ നിങ്ങളെ ബഹുമാനിക്കുന്നു. ഞങ്ങൾ ചില മര്യാദകൾ പ്രതീക്ഷിക്കുന്നു' -കബിൽ സിബലിനോട്​ കോടതി പറഞ്ഞു. ഇത്​ അഭി​പ്രായങ്ങളോ പ്രവർത്തനങ്ങളോ അന്യായമാണെന്ന്​ അർഥമാക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പെഗസസ്​ വിഷയത്തിൽ മാധ്യമപ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരുടെ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. അ​േതസമയം, കേസിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന്​ കേന്ദ്രം ആവശ്യപ്പെട്ടു. ഇതോടെ കേസ്​ വീണ്ടും മാറ്റുകയായിരുന്നു. കേസ്​ ആഗസ്​റ്റ്​ 16ന്​ വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil SibalPegasussupreme courtPegasus Phone Tapping
News Summary - Pegasus No Parallel Social Media Debates We expect some discipline Supreme Court
Next Story