Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിർമലക്ക്​​...

നിർമലക്ക്​​ പ്രതി​േരാധം, ഗോയലിന്​ റെയിൽവേ; കണ്ണന്താനത്തിന്​​ ടൂറിസം

text_fields
bookmark_border
Ministers
cancel

ന്യൂഡൽഹി: മോദിമന്ത്രിസഭയിൽ കാബിനറ്റ്​​ മന്ത്രിയായി സ്​ഥാനക്കയറ്റം ലഭിച്ച നിർമല സീതാരാമൻ പ്രതിരോധമന്ത്രിയാകും. ഇന്ദിര ഗാന്ധിക്കു ശേഷം പ്രതി​േരാധ വകുപ്പ്​ കൈകാര്യം ചെയ്യുന്ന വനിതയാണ്​ നിർമല. മനോഹർ പരീകർ രാജിവെച്ച്​ ഒഴിഞ്ഞ വകുപ്പി​​​​​​​​​​െൻറ അധിക ചുമതല നിലവിൽ ധനമന്ത്രി അരുൺ ജെയ്​റ്റിയാണ്​ ​വഹിച്ചിരുന്നത്​. എന്നാൽ, അരുൺ ജെയ്​റ്റ്​ലിയുെട ധനമന്ത്രി സ്​ഥാനത്തിന്​ മാറ്റമില്ല. 

അതേസമയം, കാബിനറ്റ്​ മന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്​ത പീയുഷ്​ ഗോയൽ കേന്ദ്ര റെയിൽവേ മന്ത്രിയാകും. കൽക്കരി വകുപ്പി​​​​​​​​​​െൻറ അധിക ചുമതലയും നൽകും. നിലവിലെ മന്ത്രി സുരേഷ്​ പ്രഭുവിനെ മാറ്റിയാണ്​ പീയുഷ്​ ഗോയലിന്​ അവസരം നൽകുക. സുരേഷ്​ പ്രഭുവിന്​ വാണിജ്യ​ വകുപ്പി​​​​​​​​​​െൻറ ചുമതല നൽകും. 

രണ്ട്​ ട്രെയിൻ അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രഭു രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, കാത്തിരിക്കാനായിരുന്നു മോദിയുടെ നിർദേശം. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്​ഞ നടന്ന്​​ 13 മിനുട്ടുകൾക്കുള്ളിൽ റെയിൽവേ കുടുംബത്തിന്​ നന്ദി പറഞ്ഞു കൊണ്ട്​ സുരേഷ്​ പ്രഭു ട്വീറ്റ്​ ചെയ്​തിരുന്നു.  

മന്ത്രിമാരും അവരുടെ വകുപ്പുകളും 

കാബിനറ്റ്​ മന്ത്രിമാർ

  • നിർമല സീതാരാമൻ- പ്രതിരോധം
  • പീയുഷ്​ ഗോയൽ- റെയിൽവേ, കൽക്കരി
  • ധർമേന്ദ്ര പ്രധാൻ -​ പെ​ട്രോളിയം പ്രകൃതി വാതകം, നൈപുണ്യ വികസനം. 
  • മുക്​താർ അബ്ബാസ്​ നഖ്​വി -​ ന്യൂനപക്ഷ ക്ഷേമം​.  

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ

  • അൽഫോൺസ്​ കണ്ണന്താനം-​ ടൂറിസം (സ്വതന്ത്ര ചുമതല), ഇലക്​ട്രോണിക്​സ്​ -​െഎ.ടി (സഹമന്ത്രി​)
  • ഹർദ്ദീപ്​ സിങ് പുരി-​ ഭവന– നഗര വികനം
  • ആർ.കെ സിങ്​- ഉൗർജ്ജം, പുതിയതും പുനരുപയോഗ ഉൗർജ്ജം വകുപ്പ്​

സഹമന്ത്രിമാർ

  • ഗജേന്ദ്ര സിങ്​ ഷെഖാവത്ത്​ - കർഷക ക്ഷേമം
  • സത്യപാൽ സിങ്​​ വനിതാവിസകനം, ജലവിഭവം, ഗ്രാമീണ വികസം, ഗംഗാ പുനരുജ്ജീവനം
  • ശിവ പ്രസാദ്​ ശുക്ല-​ ധനകാര്യം
  • അശ്വനി കുമാർ ചൗബെ-​ ആരോഗ്യ കുടുംബക്ഷേമം
  • വീരേന്ദ്ര കുമാർ-​ വനിതാ ശിശു വികസനം, ന്യൂനപക്ഷ കാര്യം
  • ആനന്ദ്​ കുമാർ ഹെഗ്​ഡെ-​ നൈപുണ്യ വികസനവും സംരംഭകത്വവും 

വകുപ്പ്​ മാറ്റം

  • അർജുൻ റാം മെഗ്​വാൾ– ധനകാര്യം(പഴയത്​)-പാർലിമ​​​​​​െൻററി കാര്യം (പുതിയത്​)
  • വിജയ്​ ഗോയൽ- കായികം(പഴയത്​)- പാർലിമ​​​​​​െൻററി കാര്യം (പുതിയത്​)
  • സന്തോഷ്​ ഗംഗ്​വാർ- ധനകാര്യം(പഴയത്​)- തൊഴിൽ വകുപ്പ്​  (പുതിയത്​)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitlysuresh prabhucabinet ministersnirmala sitharamanpeeyush goyalmalayalam news
News Summary - Peeyush Goyal to Be Railway Minister, Nirmala Seetaraman defence - India News
Next Story