
കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്ര താൽപര്യം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്ര താൽപര്യമുള്ളതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യമെമ്പാടും കർഷകർ റോഡ് ഉപരോധ സമരം ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
'അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്ട്ര താൽപര്യമുള്ളതാണ്. ഈ മൂന്ന് നിയമങ്ങളും കർഷകർക്ക് മാത്രമല്ല, രാജ്യത്തെ ജനങ്ങൾക്ക് മുഴുവൻ ഹാനികരമാകും. മുഴുവൻ പിന്തുണയും' -രാഹുൽ ട്വീറ്റ് ചെയ്തു.
ഫെബ്രുവരി ആറിന് രാജ്യമെമ്പാടും കർഷകർ ആഹ്വാനം ചെയ്ത റോഡ് തടയൽ സമരം പുരോഗമിക്കുകയാണ്. വൈകുന്നേരം മൂന്നുവരെയാണ് സമരം. ദേശീയ പാതകളും സംസ്ഥാന പാതകളും കർഷകർ ഉപരോധിക്കും. റോഡ് തടയൽ സമരത്തിന് മുന്നോടിയായി നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വൻ പൊലീസ് സന്നാഹത്തെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. കൂടാതെ ചെങ്കോട്ട ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
