Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യസഭ പിരിഞ്ഞു:...

രാജ്യസഭ പിരിഞ്ഞു: ചരമകുറിപ്പുകൾക്ക്​ മാത്രമാണ്​​ സഭ ശാന്തമായത്​ –ഹാമിദ്​ അൻസാരി

text_fields
bookmark_border
രാജ്യസഭ പിരിഞ്ഞു: ചരമകുറിപ്പുകൾക്ക്​ മാത്രമാണ്​​ സഭ ശാന്തമായത്​ –ഹാമിദ്​ അൻസാരി
cancel

ന്യൂഡൽഹി: പാർലമെൻറി​െൻറ ശൈത്യകാല സമ്മേളനത്തിനായി ചേർന്ന  രാജ്യ സഭ പിരിഞ്ഞു. 20 ദിവസത്തെ ശൈത്യകാല സമ്മേളനം തുടർച്ചയായ സഭാ സ്​തംഭനത്തിലൂടെയും നിരന്തര ബഹളത്തിലൂടെയുമാണ്​ കടന്നുപോയതെന്ന്​ രാജ്യസഭ ചെയർമാൻ ഹാമിദ്​ അൻസാരി പറഞ്ഞു.  ചരമ കുറിപ്പുകൾ വായിക്കു​േമ്പാൾ മാത്രമാണ്​ സഭ ശാന്തമായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുദ്രാവാക്യം വിളിച്ച്​ സഭ സ്​തംഭിക്കുന്നവർക്കെതിരെയുള്ള നിയമനടപടി സ്ഥിരമായി അവഗണിക്കുകയാണ​ുണ്ടയത്​.  നിർബന്ധമായും പാലിക്കേണ്ട പാർലമെൻറ്​ നടപടി ക്രമങ്ങൾ പോലും പ്രതിഷേധത്തെ തുടർന്ന്​ ഉപേക്ഷിക്കുകയാണുണ്ടായത്​. ഇത്​ പൊതുജന താൽപര്യമുള്ള വിഷയങ്ങൾ സഭയിൽ ചർച്ച ചെയ്യാനും ​ ചോദ്യമുന്നയിക്കുമാനും ഉത്തരവാദിത്വമുണ്ടെന്ന അംഗങ്ങളുടെ അവകാശമാണ്​ ഇല്ലാതാക്കിയതെന്നും ഹാമിദ്​ അൻസാരി പറഞ്ഞു.

ഭിന്നാഭിപ്രായ പ്രകടനം, സഭ തടസ്സപ്പെടുത്തൽ, പ്രക്ഷോഭം എന്നിവ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചുള്ള സ്വചിന്തകൾ സഭാംഗങ്ങൾ പരിശോധിക്കണമെന്നും ഹാമിദ്​ അൻസാരി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയും രാജ്യസഭയിൽ എത്തിയിരുന്നു.

ചോദ്യോത്തര വേളക്കു ശേഷം  പ്രതിപക്ഷ ബഹളത്തിൽ ലോകസഭ 12 മണിവരെ നിർത്തിവെക്കുകയും പിന്നീട്​  പുന:രാരംഭിക്കുകയുംചെയ്​തു.

 

Show Full Article
TAGS:Rajya Sabha parliament lok sabha 
News Summary - Peace prevailed only when obituaries were read,"– Mr. Ansari.
Next Story