മോസ്കോ: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ ചൈനയുടെ അതിർത്തിലംഘനത്തെ പരോക്ഷമായി വിമർശിച്ച് ഇന്ത്യ. പരസ്പര വിശ്വാസം, അക്രമരാഹിത്യം, സമാധാനപൂർണമായ തർക്ക പരിഹാരം, അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കൽ തുടങ്ങിയവയാണ് ഷാങ്ഹായ് സഹകരണ സംഘടനയിലൂടെ (എസ്.സി.ഒ) ഇന്ത്യ ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി.
മോസ്കോയിൽ വെള്ളിയാഴ്ച ആരംഭിച്ച ഉച്ചകോടിയുടെ ഭാഗമായി നടന്ന ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ലഡാക്കിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ചൈനീസ് ആഭ്യന്തര മന്ത്രി ജനറൽ വെയ് ഫെങ്ങിെൻറ സാന്നിധ്യത്തിലായിരുന്നു രാജ്നാഥിെൻറ പരോക്ഷ വിമർശനം.
ഒരു രാജ്യം മറ്റൊരു രാജ്യത്ത് അതിക്രമിച്ച് കയറിയാൽ എല്ലാം തകർക്കപ്പെടുമെന്ന് രണ്ടാം ലോകയുദ്ധത്തെ ഓർമിപ്പിച്ചു രാജ്നാഥ് സിങ് പറഞ്ഞു. രണ്ടാം ലോകയുദ്ധം അവസാനിച്ചതിെൻറ 75ാം വാർഷികത്തിലാണ് എസ്.സി.ഒ. ചേർന്നിരിക്കുന്നത്. ഇന്ത്യയും ചൈനയും ഉൾപ്പെടെ എട്ടു രാജ്യങ്ങളാണ് എസ്.സി.ഒ അംഗങ്ങൾ.