Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഹ്ബൂബയുടെ...

മെഹ്ബൂബയുടെ സന്ദർശത്തിന് മുമ്പ് കശ്മീരിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു

text_fields
bookmark_border
മെഹ്ബൂബയുടെ സന്ദർശത്തിന് മുമ്പ് കശ്മീരിലെ പി.ഡി.പി ഓഫീസ് സീല്‍ ചെയ്തു
cancel

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തി​​െൻറ പേരിൽ കശ്​മീരികൾക്കെതിരെ അക്രമം തുടരുന്ന സാഹചര്യത്തിൽ തങ്ങളെ വ്യോമമ ാർഗം കശ്​മീർ താഴ്​വരയിലെത്തിക്കണമെന്ന്​ ജമ്മു-കശ്​മീർ സിവിൽ എംപ്ലോയീസ്​ യൂനിയൻ ഞായറാഴ്​ച സംസ്​ഥാന ഭരണകൂടത ്തോട്​ ആവശ്യപ്പെട്ടു. അധികൃതർ സുരക്ഷ ഉറപ്പുനൽകിയിട്ടും സർക്കാർ ജീവനക്കാരായ കശ്​മീരികൾക്കുനേരെ പോലും അക്ര മം തുടരുന്ന സാഹചര്യത്തിലാണ്​ യൂനിയൻ ഇത്തരമൊരു ആവശ്യമൂന്നയിച്ചത്​. അ​ക്രമം തുടരുന്ന ജമ്മുവിൽ കർഫ്യൂ മുന്നാം ദിവസവും തുടർന്നു.

കർഫ്യൂ നിലവിലുണ്ടെന്ന്​ പറയു​േമ്പാഴാണ്​ ജമ്മുവിലെ തങ്ങളുടെ വസതികളും വാഹനങ്ങളും ആക്രമി ക്കപ്പെടുന്നതെന്ന്​ യൂനിയൻ പ്രസിഡൻറ്​ ഗുലാം റസൂൽ മിർ പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ തങ്ങളുടെ ജീവ​​െൻറ സുരക്ഷ ഉറപ്പുവരുത്താൻ ജമ്മു-കശ്​മീർ ​െസക്ര​േട്ടറിയറ്റ്​ ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും വ്യോമമാർഗം താഴ്​വരയിലെത്തിക്കണമെന്ന്​ ജീവനക്കാരുടെ യൂനിയൻ പ്രസിഡൻറ്​ ആവശ്യപ്പെട്ടു. വ്യോമമാർഗം എത്തിക്കാനുള്ള സൗകര്യമൊരുക്കുന്നില്ലെങ്കിൽ ജമ്മുവിലൂടെ കാർമാർഗം കശ്​മീരി കുടുംബങ്ങൾക്ക്​ മട​േങ്ങണ്ടി വരുമെന്നും അത്തരമൊരു യാത്രയിൽ വല്ലതും സംഭവിച്ചാൽ അതി​​െൻറ പൂർണ ഉത്തരവാദിത്തം ഭരണകൂടത്തിനായിരിക്കുമെന്നും പ്രസിഡൻറ്​ മുന്നറിയിപ്പ്​ നൽകി. സുരക്ഷാ കാരണം പറഞ്ഞ്​ സർക്കാർ പിരിച്ചുവിടും മുമ്പ്​ ബി.ജെ.പിയുടെ ഘടകകക്ഷിയായിരുന്ന പി.ഡി.പിയുടെ ജമ്മു ഒാഫിസ്​ പൊലീസ്​ പൂട്ടി സീൽ ചെയ്​തു.

കശ്​മീരിന്​ പുറത്ത്​ ആക്രമിക്കപ്പെടുന്നതിലൂടെ, താഴ്​വരക്ക്​ പുറത്ത്​ രാജ്യത്തി​​െൻറ മറ്റു ഭാഗങ്ങളിൽ ഭാവിയില്ലെന്നാണ്​ രാജ്യം കശ്​മീരികളോട്​ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്​ നാഷനൽ കോൺഫറൻസ്​ നേതാവ്​ ഉമർ അബ്​ദുല്ല ​ ഒാർമിപ്പിച്ചു.

സംസ്​ഥാനത്തിന്​ പുറത്ത്​ പഠിക്കുന്ന കശ്​മീരി വിദ്യാർഥികൾ രാജ്യവ്യാപകമായി ആക്രമിക്കപ്പെടുന്ന സാഹചര്യത്തിൽ ജമ്മു-കശ്മീർ ഗവർണറുടെ ഉപദേശകൻ ഖുർശിദ്​ അഹ്​മദ്​ ഗാനായ്​ അവരുടെ സുരക്ഷ വിലയിരുത്തി. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളിലും കോളജുകളിലും മറ്റു ഉന്നത സ്​ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർഥികളുടെ സുരക്ഷ വിലയിരുത്തിയ യോഗത്തിൽ കശ്​മീർ ഡിവിഷനൽ കമീഷണർ ബശീർ അഹ്​മദ്​ ഖാനും പ​െങ്കടുത്തു.

കശ്​മീരി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന്​ സംസ്​ഥാന സർക്കാറുകളും അറിയിച്ചതായി ബശീർ അഹ്​മദ്​ ഖാൻ ഗവർണറുടെ ഉപദേശകനെ അറിയിച്ചു. പ്രശ്​നങ്ങൾ നേരിടുന്ന വിദ്യാർഥികളെ സഹായിക്കാനായി ജമ്മു-കശ്​മീർ പൊലീസി​​െൻറ സഹായത്തോടെ ഹെൽപ്​ ലൈൻ തുടങ്ങിയിട്ടുണ്ടെന്നും ഡിവിഷനൽ കമീഷണർ പറഞ്ഞു. ഏതെങ്കിലും തരത്തിൽ അക്രമങ്ങളും ഭീഷണിയും നേരിട്ടാൽ അടിയന്തര പൊലീസ്​ നടപടി ആവശ്യ​പ്പെടാൻ പ്രിൻസിപ്പൽ റസിഡൻറ്​ കമീഷണർമാർക്ക്​ ഗവർണറുടെ ഉപദേശകൻ നിർദേശം നൽകി.

ഇതു സംബന്ധിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്​ഥാന സർക്കാറുകൾക്കും നിർദേശം നൽകിയിട്ടുണ്ട്​. അതേസമയം, മോശമായ കാലാവസ്​ഥ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന്​ താഴ്​വരയിലെ കോളജുകളുടെ ശൈത്യകാല അവധി ഇൗ മാസം 21 വ​െര നീട്ടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pdpmehbooba muftimalayalam newsPDP Office
News Summary - PDP's Jammu Office Sealed Ahead of Party Chief Mehbooba Mufti's Visit-India News
Next Story