Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.​െഎ.എയെ...

എൻ.​െഎ.എയെ ഉപയോഗിച്ച്​ പി.ഡി.പിയെ  സമ്മർദത്തിലാക്കുന്നെന്ന്​​ മെഹ്​ബൂബ

text_fields
bookmark_border
എൻ.​െഎ.എയെ ഉപയോഗിച്ച്​ പി.ഡി.പിയെ  സമ്മർദത്തിലാക്കുന്നെന്ന്​​ മെഹ്​ബൂബ
cancel

ന്യൂഡൽഹി: ദേശീയ അന്വേഷണ എജൻസിയെ ഉപയോഗിച്ച്​ കേന്ദ്രസർക്കാർ പി.ഡി.പി എം.എൽ.എമാരെ സമ്മർദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി ജമ്മുകശ്​മീർ മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്​ബൂബ മുഫ്​തി. എൻ.​​െഎ.എ റെയ്​ഡ്​ ഉണ്ടാവുമെന്ന്​ ഭീഷണിപ്പെടുത്തി എം.എൽ.എമാരോട്​ പാർട്ടി വിടാൻ നിർബന്ധിക്കുകയാണെന്നാണ്​ മെഹ്​ബൂബ ആരോപിക്കുന്നത്​. ബി.ജെ.പിയുടെ പേരെടുത്ത്​ പറയാതെയായിരുന്നു മെഹ്​ബൂബയുടെ ആരോപണം.

പി.ഡി.പി എം.എൽ.എമാ​രെ പണവും കാബിനറ്റിൽ സ്ഥാനങ്ങളും നൽകുമെന്ന്​ അറിയിച്ച്​ പാർട്ടി വിടാൻ നിർബന്ധിക്കുകയാണെന്ന്​ മെഹ്​ബൂബ പറഞ്ഞു. അതിന്​ തയാറാകാത്തവരെ എൻ.​െഎ.എ റെയ്​ഡ്​ നടത്തുമെന്ന്​ ഭീഷണിപ്പെടുത്തിയാണ്​ പാർട്ടിയിൽ നിന്ന്​ രാജിവെപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. ന്യൂസ്​ 18 ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മെഹ്​ബൂബ പാർട്ടി എം.എൽ.എമാരെ ചാക്കിട്ട്​ പിടിക്കാൻ നീക്കം നടക്കുന്നുവെന്ന വിമർശനം ഉയർത്തിയത്​.

പി.ഡി.പിയെ നിങ്ങൾ തകർക്കുകയാണെങ്കിൽ ബുള്ളറ്റുകളെ പോലും വകവെക്കാതെ പി.ഡി.പിക്കും നാഷണൽ കോൺഫറൻസിനും കോൺഗ്രസിനുമെല്ലാം വോട്ട്​ ചെയ്​ത ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെ കൂടിയാണ്​ തകർക്കുന്നതെന്നും മെഹ്​ബൂബ പറഞ്ഞു.

87 അംഗ കശ്​മീർ നിയമസഭയിൽ 28 അംഗങ്ങളാണ്​ പി.ഡി.പിക്ക്​ ഉള്ളത്​. ബി.ജെ.പിക്ക്​ 25 എം.എൽ.എമാരുടെയും നാഷണൽ കോൺഫറൻസ്​, കോൺഗ്രസിനും യഥാക്രമം 15,12 എം.എൽ.എമാരുണ്ട്​. പീപ്പിൾസ്​ കോൺഫറൻസ്​ രണ്ട്​ എം.എൽ.എമാരുടെയും സി.പി.എം, പീപ്പിൾസ്​ ഡെമോക്രാറ്റിക്​ ഫ്രണ്ടിന്​ ഒ​രോ എം.എൽ.എമാരുമുണ്ട്​. മൂന്ന്​ പേർ സ്വതന്ത്ര എം.എൽ.എമാരാണ്​. ഇതിൽ ബി.ജെ.പി മാത്രമേ സഖ്യസർക്കാർ രൂപീകരിക്കുന്നതിനെ അനുകൂലിക്കുന്നുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLApdpmehbooba muftimalayalam news
News Summary - PDP MLAs Being Coerced to Leave Party With Threat of NIA Raids, Says Mehbooba Mufti-India news
Next Story