ശ്രീനഗർ: കശ്മീരിൽ പൊലീസിനോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ഏറ്റുമുട്ടി മരിച്ച തീവ്രവാദികൾ രക്തസാക്ഷികളാെണന്ന് പി.ഡി.പി എം.എൽ.എ െഎജാസ് അഹമ്മദ് മിർ.
തീവ്രവാദികെള കൊല്ലുന്നത് നാം ആഘോഷിക്കരുത്. അതു നമ്മുടെ പരാജയമാണ്. സുരക്ഷാ ഉദ്യോഗസ്ഥർ രക്തസാക്ഷികളാകുേമ്പാൾ നമുക്ക് ദുഃഖമുണ്ടാകുന്നു. സുരക്ഷാ ഉേദ്യാഗസ്ഥരുെട മാതാപിതാക്കളോടെന്നപോെല തീവ്രവാദികളുെട രക്ഷിതാക്കളോടും നാം അനുകമ്പ കാണിക്കണെമന്ന് എം.എൽ.എ പറഞ്ഞു.
കൊല്ലപ്പെട്ട തീവ്രവാദികളെ രക്തസാക്ഷികളായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഏത് സാഹചര്യത്തിലും എന്ത് കാരണത്തിനായാലും കശ്മീരിൽ കൊല്ലപ്പെടുന്നവരെല്ലാം രക്തസാക്ഷികളാെണന്നും അേദ്ദഹം പറഞ്ഞു.
തീവ്രവാദികളെ വധിക്കുന്നത് ആഘോഷിക്കരുെതന്ന് ജമ്മു കശ്മീർ നിയമസഭയിൽ കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തീവ്രവാദികളും നമ്മുടെ സഹോദരങ്ങളാണെന്നും അവരുടെ വധം ആഘോഷിക്കരുെതന്നുമായിരുന്നു െഎജാസിെൻറ ആഹ്വാനം. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനായി വിഘടന വാദികളും തീവ്രവാദികളുമായി ചർച്ച സംഘടിപ്പിക്കണമെന്നും അദ്ദേഹം സർക്കാറിനോട് ആവശ്യെപ്പട്ടിരുന്നു.
ഷോപിയാനിലെ വാചി നിയോജക മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് െഎജാസ്. മൂന്നു മാസം മുമ്പ് ഷോപിയാനിൽ െഎജാസിെൻറ വീടിനു നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല.