Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ മുൻ മന്ത്രി...

കശ്​മീരിൽ മുൻ മന്ത്രി നയീം അക്തറിനെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കി

text_fields
bookmark_border
കശ്​മീരിൽ മുൻ മന്ത്രി നയീം അക്തറിനെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കി
cancel

ശ്രീനഗർ: പി.ഡി.പി - ബി.ജെ.പി സഖ്യ സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്ന നയീം അക്തറിനെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ശ്രീനഗറിലെ ഗുപ്കർ റോഡിലുള്ള വീട്ടിൽനിന്നാണ്​ വ്യാഴാഴ്ച ഒഴിപ്പിച്ചത്​. പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) നേതാവായ ഇദ്ദേഹം മന്ത്രിസഭ പിരിച്ചുവിട്ടതുമുതൽ പൊതു സുരക്ഷാ നിയമപ്രകാരം തടവിലായിരുന്നു. ഒരാഴ്​ച മുമ്പാണ്​ മോചിതനായത്.

"രാവിലെ 11 മണിയോടെ വസതിയിലെത്തിയ ഉദ്യോഗസ്ഥർ വൈകീട്ട്​ നാലിനകം വീടൊഴിയാൻ അറിയിപ്പ് നൽകി. അഞ്ച് മണിക്കൂർ മാത്രമാണ്​ സമയം അനുവദിച്ചത്​. കോവിഡ് ഭീതിക്കിടെ ഭാര്യയെയും മകളെയും കൂട്ടി പോകുന്നതിലെ പ്രയാസം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടുസാധനങ്ങൾ നീക്കാൻ പോലും സഹായം ലഭിച്ചില്ല. പറഞ്ഞ സമയത്തിനകം വീടൊഴിഞ്ഞില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കുമെന്നാണ്​ ഉദ്യോഗസ്​ഥർ അറിയിച്ചത്​" -അക്തർ പറഞ്ഞതായി ദ ഹിന്ദു റിപ്പോർട്ട്​ ചെയ്​തു.

2016 മുതൽ ഇദ്ദേഹത്തിനുനേരെ രണ്ട് തവണ വധശ്രമം നടന്നിരുന്നു. വീടിനുനേ​രെ പെട്രോൾ ബോംബ് ആക്രമവും നടന്നു. "ഞാൻ വീട്ടുതടങ്കലിലാണെന്നാണ്​ ഭരണകൂടം പറയുന്നത്​. എന്നാൽ, ഇപ്പോൾ എനിക്ക് താമസിക്കാൻ വീടില്ല. ഞാനും കുടുംബവും നേരിടുന്ന ഭീഷണിയെക്കുറിച്ച് ഈ ഭരണകൂടത്തിന് അറിയാം" -അദ്ദേഹം പറഞ്ഞു.

അതേസമയം, ബി.ജെ.പിയുമായി സൗഹൃദം പുലർത്തുന്ന ജമ്മു കശ്മീർ അപ്നി പാർട്ടിയുടെ (ജെ.കെ.എ.പി) നേതാക്കൾക്ക് സർക്കാർ വക പുതുതായി താമസസൗകര്യം അനുവദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirPDPSrinagarNaeem Akhtarjkap
Next Story