Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യദ്രോഹ നിയമം മരവിപ്പിച്ചതിന്റെ ആദ്യ ഗുണഭോക്താവായി വഹീദ് പാറ; തീവ്രവാദ കേസിൽ പി.ഡി.പി നേതാവിന് ജാമ്യം
text_fieldsbookmark_border
വഹീദ് പാറ
Listen to this Article
ശ്രീനഗർ: തീവ്രവാദ ഗൂഢാലോചന കേസിൽ പി.ഡി.പി നേതാവ് വഹീദ് പാറക്ക് ജമ്മു-കശ്മീർ ഹൈകോടതി ജാമ്യം അനുവദിച്ചു.
2020 നവംബറിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത വഹീദിന് രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രീംകോടതി വിധിയുടെ ആനുകൂല്യത്തിലാണ് ജാമ്യം ലഭിച്ചത്. ഈ ആനുകൂല്യം ലഭിക്കുന്ന ആദ്യ ആളായി ഇതോടെ വഹീദ് പാറ.
അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകുക, പാസ്പോർട്ട് പൊലീസിനെ ഏൽപിക്കുക, വിചാരണ കോടതിയുടെ അനുമതിയില്ലാതെ ജമ്മു-കശ്മീർ വിടരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. ഒരുലക്ഷം രൂപ കെട്ടിവെക്കുകയും വേണം.
യു.എ.പി.എ വകുപ്പുകൾ ചുമത്തപ്പെടാതിരുന്നതിനാലാണ് വഹീദിന് ജാമ്യം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

