Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഖ്യകരാര്‍ പ്രകാരം...

സഖ്യകരാര്‍ പ്രകാരം ഭരണം നടത്തിയെന്ന് മെഹ്ബൂബ മുഫ്തി

text_fields
bookmark_border
സഖ്യകരാര്‍ പ്രകാരം ഭരണം നടത്തിയെന്ന് മെഹ്ബൂബ മുഫ്തി
cancel

ശ്രീനഗര്‍: പി.ഡി.പി-ബി.ജെ.പി സഖ്യം തകർന്നതിന് പിന്നാലെ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിമർശനത്തിന് ശക്തമായ  മറുപടിയുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. സഖ്യം രൂപീകരിച്ചപ്പോൾ ഒപ്പിട്ട കരാര്‍ പ്രകാരം മാത്രമാണ് താന്‍ തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നതെന്ന് മെഹ്ബൂബ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി എം.എല്‍.എ ചൗധരി ലാല്‍ സിങ്ങിന്‍റെ കാര്യത്തില്‍ ബി.ജെ.പി എന്തു തീരുമാനമാണ് കൈക്കൊള്ളുന്നതെന്ന് മെഹ്ബൂബ ചോദിച്ചു. 

മുന്‍ സഖ്യകക്ഷിയായ ബി.ജെ.പി ഒരുപാട് തെറ്റായ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ബി.ജെ.പി നേതാവ് രാം മാധവ് തയാറാക്കി കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അംഗീകരിച്ച സഖ്യത്തിന്‍റെ അജണ്ടയില്‍ നിന്നും പി.ഡി.പി ഒട്ടും മാറിയിട്ടില്ല. സ്വന്തം നീക്കങ്ങളെ നിരാകരിച്ച് മൃദുസമീപനം എന്ന് ആരോപണം വിഷമകരമാണെന്നും മെഹ്ബൂബ ട്വീറ്റ് ചെയ്തു. 

ജമ്മുവിനോടും ലഡാക്കിനോടും സര്‍ക്കാര്‍ വിവേചനം കാണിച്ചെന്ന ആരോപണത്തില്‍ വാസ്തവമില്ല. ഏറെ നാളുകളായി താഴ്‌വരയില്‍ ഉണ്ടാവുന്ന കലാപങ്ങളിലും 2014ലെ വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടങ്ങളിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ടായിരുന്നു. എന്ന് കരുതി വികസനത്തില്‍ പിന്നാക്കം പോയെന്ന് പറയുന്നതില്‍ കഴമ്പില്ലെന്നും മെഹ്ബൂബ വ്യക്തമാക്കി. 

കത്വ ബലാൽസംഘത്തെ അനുകൂലിച്ച മന്ത്രിമാരെ നീക്കം ചെയ്യുകയും ഗുജ്ജാര്‍, ബക്കര്‍വാള്‍ സമുദായങ്ങളെ അധിക്ഷേപിക്കരുതെന്ന് കാണിച്ച് ഉത്തരവിട്ടതുമെല്ലാം മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തമായിരുന്നു. ഇരു സമുദായങ്ങള്‍ക്കും സുരക്ഷ നല്‍കുക എന്നത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും മെഹ്ബൂബ മുഫ്തി ചൂണ്ടിക്കാട്ടി. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirpdpmehbooba muftiamit shamalayalam news
News Summary - pdp leader and former jammu kashmir cm mehbooba mufti attack to amit sha -India News
Next Story