Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയെസ്​ ബാങ്ക്​:...

യെസ്​ ബാങ്ക്​: എസ്​.ബി.ഐയുടെ രക്ഷാപദ്ധതി വിചിത്രമെന്ന്​ ചിദംബരം

text_fields
bookmark_border
chidabaram
cancel

ന്യൂഡൽഹി: ആർ.ബി.ഐ മൊറ​ട്ടോറിയം ഏർപ്പെടുത്തിയ യെസ്​ ബാങ്കിനെ രക്ഷിക്കാനായി എസ്​.ബി.ഐ അവതരിപ്പിച്ച രക്ഷാപദ്ധതി വിചിത്രമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ പി.ചിദംബരം. 2014ന്​ ശേഷം യെസ്​ ബാങ്കിൻെറ വായ്​പകളിൽ വൻ വർധനയുണ്ടായി. 35 ശതമാനത്തിൻെറ വരെ വർധനയാണ്​ വായ്​പകളിൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്​താക്കി.

ഓഹരിയൊന്നിന്​ 10 രൂപ നൽകി യെസ്​ബാങ്ക്​ ഷെയറുകൾ വാങ്ങാനുള്ള എസ്​.ബി.ഐ പദ്ധതി വിചിത്രമാണ്​. യെസ്​ ബാങ്കിനെ രക്ഷിക്കാൻ വളണ്ടിയറായി എസ്​.ബി.ഐ വരുന്നതിനോട്​ യോജിക്കുന്നില്ല. എൽ.ഐ.സി ഐ.ഡി.ബി.ഐ ബാങ്കിനായി രംഗത്തെത്തിയപ്പോൾ എതിർത്തത്​ പോലെ തന്നെയാണ്​ ഇതുമെന്നും ചിദംബരം പറഞ്ഞു.

യെസ്​ ബാങ്കിൻെറ തകർച്ചക്ക്​ കോൺഗ്രസ്​ സർക്കാറാണെന്ന ആരോപണം കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ ഉയർത്തിയിരുന്നു. ചില സമയത്ത്​ നിർമ്മല സീതാരാമൻെറ പ്രസ്​താവന കേൾ​ക്കു​േമ്പാൾ അവർ പ്രതിപക്ഷത്താണെന്നും യു.പി.എയാണ്​ അധികാരത്തിലെന്നും താൻ ധനമന്ത്രിയാണെന്നും തോന്നാറുണ്ടെന്നായിരുന്നു ഇതിന്​ ചിദംബരത്തിൻെറ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsP.ChidabaramYes bank
News Summary - P.chidabaram statement-India news
Next Story