ഡോ. പായലിൻെറ ആത്മഹത്യ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി; കൊലപാതകമെന്ന് അഭിഭാഷകൻ
text_fieldsമുംബൈ: സീനിയർ ഡോക്ടർമാരുടെ ജാതി പീഡനത്തെ തുടർന്ന് തഡ്വി ഗോത്ര സമൂഹത്തിലെ പി.ജി മെഡിക്കൽ വിദ്യാർഥിനി ഡേ ാ. പായൽ തഡ്വി ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി. ജാതിയുടെ പേരിൽ ഒന്നര വർഷത്തോളമായി പെൺകുട്ടി കൊടിയ പീഡനത്തിന് ഇരയായെന്ന റാഗിങ് വിരുദ്ധ സമിതിയുടെ റിപ്പോർട്ടും വിവിധ സംഘടനകളുടെ സമ്മർദവും തുടർന്നാണ് കേസ് അന്വേഷണം കൈമാറിയത്.
ഇതിനിടയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ചൂണ്ടിക്കാട്ടി പായലിേൻറത് ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും പായലിെൻറ മാതാവ് ആബിദ സലിം തഡ്വിയുടെ അഭിഭാഷകൻ ആരോപിച്ചു. കഴുത്തിലെ മുറിവാണ് കാലപാതകമാണെന്ന് സംശയിക്കാൻ കാരണമായി അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. കേസ് കൊലപാതകമായി പരിഗണിക്കണമെന്നും അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. 2018 നവംബർ മുതൽ പായൽ കൊടിയ പീഡനത്തിന് ഇരയായതായാണ് റിപ്പോർട്ട്. ഗോത്ര വർഗത്തിൽനിന്നുള്ളവർക്കായുള്ള സംവരണത്തിലൂടെയാണ് ബിരുദാനന്തര ബിരുദ പഠനത്തിന് മുംബൈയിലെ നായർ ഹോസ്പിറ്റലിൽ പായലിന് പ്രവേശനം ലഭിച്ചത്.
ജാതി പറഞ്ഞ് രോഗികൾക്കും മറ്റ് ഡോക്ടർമാർക്കും മുന്നിൽ വെച്ച് സീനിയർ ഡോക്ടർമാരായ ഹേമ അഹൂജ, അങ്കിത ഖണ്ഡേൽവാൽ, ഭക്തി മെഹറെ എന്നിവർ നിരന്തരം പായലിനെ പീഡിപ്പിച്ചു. സഹപാഠികൾ പഠനത്തിൽ മുേന്നറിയപ്പോൾ മൂവരും ചേർന്ന് തന്നെ മനഃപൂർവം പിന്നിലാക്കിയതായി പായൽ മാതാവിനോട് പരാതി പറഞ്ഞിരുന്നു. പഠനം പാതി വഴിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ച പായൽ സംവരണ സീറ്റ് ഉപേക്ഷിക്കുന്നതിനു നൽകേണ്ട 20 ലക്ഷം രൂപ ഒരുക്കിവെക്കാൻ മാതാവിനോട് പറഞ്ഞിരുന്നു. അറസ്റ്റിലായ മൂന്ന് സീനിയർ ഡോക്ടർമാർ െപാലീസ് കസ്റ്റഡിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
