Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അണ്ണാ ഡി.എം.കെയിൽ സ്ഥാനാർഥി മോഹികൾക്ക് അപേക്ഷിക്കാം; ഫീസ് 25,000 രൂപ
text_fieldsbookmark_border
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സ്ഥാനാർഥികളായി മത്സരിക്കാനാഗ്രഹിക്കുന്നവരിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തുനിന്ന് 25,000 രൂപയടച്ച് അപേക്ഷാഫോറങ്ങൾ കൈപ്പറ്റണം. ഫെബ്രുവരി നാലു മുതൽ പത്തുവരെ പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കും.
തമിഴകത്തിൽ പുതുശേരി ഉൾപ്പെടെ 40 ലോക്സഭ മണ്ഡലങ്ങളാണുള്ളത്. പ്രകടനപത്രിക തയാറാക്കുന്നതിനും സീറ്റ് വിഭജന ചർച്ചക്കും പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനും പ്രത്യേക കമ്മിറ്റികൾ രൂപവത്കരിച്ചു. നിലവിൽ ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി അണിയറയിൽ സഖ്യചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
Next Story
