Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവേതനവർധന ആവശ്യപ്പെട്ട്...

വേതനവർധന ആവശ്യപ്പെട്ട് നോയിഡയിൽ തൊഴിലാളി പ്രക്ഷോഭം: 300 പേർ അറസ്റ്റിൽ, പാക് ബന്ധമോ?

text_fields
bookmark_border
വേതനവർധന ആവശ്യപ്പെട്ട് നോയിഡയിൽ തൊഴിലാളി പ്രക്ഷോഭം: 300 പേർ അറസ്റ്റിൽ, പാക് ബന്ധമോ?
cancel

ലഖ്നൊ: ഉത്തർപ്രദേശിലെ നോയിഡയിൽ വേതനവർധന ആവശ്യപ്പെട്ട് തൊഴിലാളികളുടെ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ 300 പേർക്കെതിരെ പൊലീസ് അറസ്റ്റ് ചെയ്തു. 100 പേരെ ചേദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ പേരിലേക്ക് അന്വേഷണം നീളുമെന്നും പൊലീസ് അറിയിച്ചു. സമരത്തിനിടെ പ്രതിഷേധക്കാർ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. 80ൽ അധികം കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. സമരക്കാരുടെ ഭാഗത്തുനിന്ന് പൊലീസിനു നേരെ കല്ലേറും ഉണ്ടായി. തൊഴിലളികൾക്കുള്ള മിനിമം വേതനം ഉയര്‍ത്തി ഹരിയാന സർക്കാരിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു നോയിഡയിലും ടെക്സ്റ്റൈൽ തൊഴിലാളികൾ വേതന വർധന ആവശ്യപ്പെട്ട് സമരവുമായി രംഗത്തെത്തിയത്. എന്നാൽ

സമരത്തിനു പിന്നിൽ ഒരു ആസൂത്രിതമായ ഗൂഢാലോചന ഉണ്ടോ എന്നതാണ് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നത്. പ്രതിഷേധത്തിനായി സംഘടിച്ചവരെല്ലാം തന്നെ പുറത്തുനിന്ന് വന്നവരാണ് എന്നാണ് ഉത്തർപ്രദേശ് പൊലീസ് പറയുന്നത്. സമരത്തിന് പാക് സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന അന്വേഷണത്തിലാണ് യു.പി പൊലീസ്. നോയിഡയിലെ കലാപത്തിൽ പാകിസ്ഥാനുമായി ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് ഉത്തർപ്രദേശ് തൊഴിൽ മന്ത്രി അനിൽ രാജ്ഭർ പറഞ്ഞു. പ്രതിഷേധത്തെ "ആസൂത്രിത ഗൂഢാലോചന" എന്ന് വിശേഷിപ്പിച്ച മന്ത്രി സംസ്ഥാനത്തെ ക്രമസമാധാനം തകർക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സമരമെന്ന സംശയമുണ്ടെന്നും പറഞ്ഞു. സമീപ ദിവസങ്ങളിൽ, മീററ്റിൽ നിന്നും നോയിഡയിൽ നിന്നും നാല് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. അവർക്ക് പാക് സംഘങ്ങളുമായി ബന്ധമുണ്ട്. ഏജൻസികൾ മുഴുവൻ വിഷയവും ഗൗരവമായി അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമരത്തെ തുടർന്ന് ന്യൂഡൽഹിയിൽ നിന്നു യു.പി ഭാഗത്തേക്കുള്ള റോഡുകളെല്ലാം തന്നെ സ്തംഭിച്ചിരുന്നു. 4000ൽ അധികം ടെക്സ്റ്റൈല്‍ തൊഴിലാളികളാണ് വേതന വർധന ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കു മേലുള്ള ചര്‍ച്ചകളും തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:noidaProtestsPay HikeIndian News
News Summary - Pay Hike Demand, 300 Arrests, Pak Link Under Probe: The Violent Noida Protest
Next Story