Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിൽകീസ്​ ബാനു വിധി...

ബിൽകീസ്​ ബാനു വിധി രണ്ടാഴ്​ചക്കകം നടപ്പാക്കണം -സുപ്രീംകോടതി

text_fields
bookmark_border
ബിൽകീസ്​ ബാനു വിധി രണ്ടാഴ്​ചക്കകം നടപ്പാക്കണം -സുപ്രീംകോടതി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി ന​രേന്ദ്ര മോദി ഗുജറാത്ത്​ മുഖ്യമന്ത്രിയായിരി​െക്ക അരങ്ങേറിയ വംശഹത്യയുടെ ഇര ബിൽകീ സ്​ ബാനുവിന്​ അരക്കോടി നഷ്​ടപരിഹാരവും സർക്കാർ ജോലിയും പാർപ്പിടവും നൽകാത്തതിനെതിരെ​ സുപ്രീംകോടതി. ഏപ്രിൽ 2 3ലെ സുപ്രീംകോടതി വിധി രണ്ടാഴ്​ചക്കകം നടപ്പാക്കണമെന്നും ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ​ ഉത്തരവിട്ടു.

വിധി നടപ്പാക്കാത്തതിനെതിരെ ബിൽകീസ്​ ബാനു സമർപ്പിച്ച കോടതിയലക്ഷ്യ ഹരജി പരിഗണിച്ച സുപ്രീംക ോടതി എന്തുകൊണ്ടാണ്​ നഷ്​ടപരിഹാരം കൊടുക്കാത്തതെന്ന്​ ചോദിച്ചു. വിധിക്കെതിരെ ഗുജറാത്ത്​ സർക്കാർ പുനഃപരിശോധന ഹരജി നൽകാനിരിക്കുന്നതിനാലാണ്​ ഇതെന്നായിരുന്നു ഗുജറാത്ത്​ സർക്കാറിന്​ വേണ്ടി ഹാജരായ സോളസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദം. ഇൗ കേസിൽ പുനഃപരിശോധനക്കുള്ള വഴിയില്ലെന്ന്​ വ്യക്തമാക്കിയ ബെഞ്ച്​ ബിൽകീസ്​ ബാനുവിന്​ നഷ്​ടപരിഹാരവും സർക്കാർ ജോലിയും പാർപ്പിടവും നൽകിയേ മതിയാകൂ എന്ന്​ വ്യക്​തമാക്കി.

നഷ്​ടപരിഹാരവും സർക്കാർ ജോലിയും നൽകാൻ വിധിച്ചത്​ ഇൗ കേസി​​​െൻറ പ്രത്യേകത കണക്കിലെടുത്താണെന്ന്​ ചീഫ്​ ജസ്​റ്റിസ്​ ഒാർമിപ്പിച്ചു. അ​േതാടെ രണ്ടാഴ്​ചക്കകം നഷ്​ടപരിഹാരം നൽകാമെന്നായി തുഷാർ മേത്ത. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​ഗൊ​ഗോ​യി, ജ​സ്​​റ്റി​സു​മാ​രാ​യ ദീ​പ​ക്​ ഗു​പ്​​ത, സ​ഞ്​​ജീ​വ്​ ഖ​ന്ന എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​േൻറതായിരുന്നു ന​ഷ്​​ട​പ​രി​ഹാ​രം നൽകാനുള്ള വിധി.

2002 മാ​ർ​ച്ച്​ മൂ​ന്നി​ന്​ അ​ഹ്​​മ​ദാ​ബാ​ദി​ന​ടു​ത്ത രാ​ന്ധി​പു​ർ ഗ്രാ​മ​ത്തി​ൽ സം​ഘ്​​പ​രി​വാ​ർ തീ​വ്ര​വാ​ദി​ക​ൾ മൂ​ന്നു വ​യ​സ്സു​ള്ള കു​ഞ്ഞ​ട​ക്കം കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​രെ കൊ​ന്ന്​ ബി​ൽ​കീ​സി​നെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കു​േ​മ്പാ​ൾ അ​വ​ർ ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. വം​ശ​ഹ​ത്യ കാ​ല​ത്ത്​ 21 വ​യ​സ്സു​ണ്ടാ​യി​രു​ന്ന ബി​ൽ​കീ​സ്​ ബാ​നു​വി​ന്​ 18 വ​ർ​ഷം നീ​ണ്ട നി​യ​മ​യു​ദ്ധ​ത്തി​െ​നാ​ടു​വി​ലാ​ണ്​ ആ​ശ്വാ​സ വി​ധി ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsBilkis Bano Casesupreme court
News Summary - Pay 2002 Riots Victim Bilkis Bano Compensation of Rs 50 Lakh in 2 Weeks, SC Tells Gujarat Govt
Next Story