സെഹോർ: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങ് തിരക്കിട്ട് നടത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ പരിഹസിച്ച രംഗത്തെത്തിയ എന്‍.സി.പി അധ്യക്ഷൻ ശരദ് പവാറിന് മറുപടിയുമായി ബി.ജെ.പി നേതാവ് ഉമാ ഭാരതി. രാമക്ഷേത്രം പണിതാല്‍ ഉടന്‍ കൊവിഡ് മഹാമാരി അവസാനിക്കുമെന്നാണ് ചിലര്‍ കരുതുന്നതെന്നായിരുന്നു പവാര്‍ പറഞ്ഞത്.
എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടല്ല പവാറിെൻറ പ്രസ്‌താവനയെന്നും അത് ശ്രീരാമനെതിരെയാണെന്നും ഉമാ ഭാരതി പറഞ്ഞു. പ്രധാനമന്ത്രി അയോധ്യയിൽ പോയാൽ എന്താണ് കുഴപ്പം. ഒരു ദിവസം പോലും അവധിയെടുക്കാതെ 24 മണിക്കൂറും ജോലിയെടുക്കുകയും നാലു മണിക്കൂർ മാത്രം ഉറങ്ങുകയും ചെയ്യുന്ന ആളാണ് മോദി. ക്ഷേത്ര ചടങ്ങിനായി രണ്ടുമണിക്കൂർ അദ്ദേഹം വിമാനത്തിൽ ചെലവിേട്ടക്കാം. അപ്പോഴും അദ്ദേഹം ഫയലുകൾ നോക്കുന്ന തിരക്കിലായിരികകും. ക്ഷേത്ര ദർശനം നടത്തി മടങ്ങുകയും ചെയ്യുമെന്ന് ഉമാ ഭാരതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്റ്റ് അഞ്ചിന് 11.30നും 1.10നുമിടിയിൽ അയോധ്യയിലെത്തി ക്ഷേത്രത്തിന് തറക്കല്ലിടുമെന്നാണ് റിപ്പോർട്ട്. അയോധ്യയില്‍ മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. ‘ചിലര്‍ കരുതുന്നത് അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിലൂടെ കോവിഡ് അവസാനിക്കുമെന്നാണ്. അതുകൊണ്ടാവണം അവർ അതിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നത്. എനിക്കറിയില്ല’, എന്നായിരുന്നു പവാറിെൻറ പരിഹാസം. എന്‍റെ അഭിപ്രായത്തില്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൊറോണ വൈറസാണ്. അതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.