Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊഗോയിയെ...

ഗൊഗോയിയെ പരിഹസിച്ച്​​ പവാർ

text_fields
bookmark_border
ഗൊഗോയിയെ പരിഹസിച്ച്​​ പവാർ
cancel

ന്യൂ​ഡ​ൽ​ഹി: വി​ര​മി​ച്ച ശേ​ഷം പ​ദ​വി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്​ ന​മ്മു​ടെ നീ​തി​ന്യാ​യ വ്യ​വ​സ്​​ഥ​യു​ട െ സ്വ​ത​ന്ത്ര സ്വ​ഭാ​വ​ത്തി​ന്​ ഏ​ൽ​ക്കു​ന്ന ക​ള​ങ്ക​മാ​ണെ​ന്ന, മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗ ോ​യി​യു​ടെ പ​ഴ​യ വാ​ക്കു​ക​ൾ ഓ​ർ​മി​പ്പി​ച്ച്​ എ​ൻ.​സി.​പി ത​ല​വ​ൻ ശ​ര​ദ്​​ പ​വാ​ർ. രാ​ജ്യ​സ​ഭാം​ഗ​ത്വം സ്വീ​ക​രി​ച്ച ഗൊ​ഗോ​യി​യു​ടെ ന​ട​പ​ടി പ​ര​ക്കെ വി​മ​ർ​ശം ഏ​റ്റു​വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ പ​വാ​ർ, ന്യൂ​ഡ​ൽ​ഹി​യി​ൽ ഒ​രു പു​സ്​​ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സി​​െൻറ ഇ​ര​ട്ട​ത്താ​പ്പ്​ തു​റ​ന്നു കാ​ട്ടി​യ​ത്.

‘‘വി​ര​മി​ച്ച​ശേ​ഷ​മു​ള്ള പ​ദ​വി​ക​ൾ സ്വ​ത​ന്ത്ര ജു​ഡീ​ഷ്യ​റി​ക്ക്​ ക​ള​ങ്ക​മാ​ണെ​ന്ന്​ മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​റ​ഞ്ഞ​താ​യി ന​മ്മ​ൾ പ​ത്ര​ങ്ങ​ളി​ൽ വാ​യി​ച്ചു. ഇ​പ്പോ​ഴി​താ നാം ​കേ​ൾ​ക്കു​ന്നു, പാ​ർ​ല​മ​െൻറി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​​െൻറ വ​ഴി​ക​ൾ തെ​ളി​ഞ്ഞെ​ന്ന്​’ -ധ​ന​ശാ​സ്​​ത്ര​ജ്​​ഞ​നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ ബാ​ൽ​ച​ന്ദ്ര മും​ഗേ​ക്ക​റു​ടെ ‘മൈ ​എ​ൻ​കൗ​ണ്ടേ​ഴ്​​സ്​ ഇ​ൻ പാ​ർ​ല​മ​െൻറ്​’ എ​ന്ന പു​സ്​​ത​ക​ത്തി​​െൻറ പ്ര​കാ​ശ​ന​ച്ച​ട​ങ്ങി​ൽ എ​ൻ.​സി.​പി അ​ധ്യ​ക്ഷ​​ൻ പ​റ​ഞ്ഞു.

സർക്കാർ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തകർക്കുന്നു
–ഇ​ട​തു പാ​ർ​ട്ടി​ക​ൾ

ന്യൂ​ഡ​ൽ​ഹി: മു​ൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യെ രാ​ജ്യ​സ​ഭ​യി​ലേ​ക്ക്​ നാ​മ​നി​ർ​ദേ​ശം ന​ൽ​കി​യ കേ​ന്ദ്ര ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച്​ ഇ​ട​തു പാ​ർ​ട്ടി​ക​ൾ. അ​യോ​ധ്യ, റ​ഫാ​ൽ, ക​ശ്​​മീ​ർ തു​ട​ങ്ങി​യ അ​തി​പ്രാ​ധാ​ന്യ​മു​ള്ള കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച ബെ​ഞ്ചി​ൽ അ​ധ്യ​ക്ഷ​നാ​യ ഒ​രാ​ളെ വി​ര​മി​ച്ച​തി​ന്​​ ശേ​ഷം നി​യ​മി​ക്കു​ന്ന​ത്​ ജു​ഡീ​ഷ്യ​റി​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​യാ​ണെ​ന്ന്​ വി​വി​ധ ഇ​ട​തു പാ​ർ​ട്ടി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. വി​ര​മി​ച്ച​തി​ന്​ ശേ​ഷ​മു​ള്ള നി​യ​മ​നം ജു​ഡീ​ഷ്യ​റി​യു​ടെ ക​ള​ങ്ക​മാ​ണെ​ന്ന ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗൊ​ഗോ​യി​യു​ടെ മു​ൻ പ്ര​സ്​​താ​വ​ന പ​ങ്കു​വെ​ച്ചാ​യി​രു​ന്നു സി.​പി.​എം വി​മ​ർ​ശ​നം.

Show Full Article
TAGS:Ranjan Gogoi rajyasabha sarath pawar india news malayalam news 
News Summary - Pawar on gogoi rajya sabha-Kerala news
Next Story