സമ്മർ ക്യാമ്പ് തീപിടുത്തം; പരിക്കേറ്റ മകൻറെ ആരോഗ്യ നിലയെപ്പറ്റി പവൻ കല്യാൺ; പുക ശ്വസിച്ചതിൽ ദീർഘ കാല ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരും
text_fieldsഹൈദരാബാദ്: സിങ്കപ്പൂരിൽ സമ്മർ ക്യാമ്പിലുണ്ടായ തിപിടുത്തത്തിൽ പരിക്കേറ്റ, ആന്ധ്രപ്രദേശ് ഉപമുഖ്യ മന്ത്രി പവൻ കല്യാണിന്റെ മകന്റെ ആരോഗ്യ നിലയെക്കുറിച്ച് പുതിയ വിവരങ്ങൾ പുറത്തുവരുകയാണ്. നിലവിൽ ബ്രോങ്കോസ്കോപ്പി ചികിത്സ തുടരുകയാണെന്നും പുക ശ്വസിച്ചതിന്റെ ദീർഘ കാല ആഘാതം നേരിടേണ്ടി വരുമെന്നുമാണ് പവൻ കല്യാൺ മാധ്യമങ്ങളോട് പ്രതികരിച്ചത്.
തീപിടുത്തമുണ്ടാകുന്ന സമയത്ത് ക്യാമ്പിൽ 30 കുട്ടികളാണുണ്ടായിരുന്നത്. അതിൽ ഒരു കുട്ടി മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്യാമ്പിനു സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകട സ്ഥലത്ത് ആദ്യം എത്തി രക്ഷാ പ്രവർത്തനം നടത്തിയത്. പവൻ കല്യാണിന്റെ മകന് കൈയ്ക്കും ശ്വാസകോശത്തിനുമാണ് പരിക്കുള്ളത്.
അപകട വിവരമറിയുമ്പോൾ അതിത്രത്തോളം ഗുരുതരമാകുമെന്നറിയില്ലായിരുന്നുവെന്ന് പവൻ കല്യാൺ പറഞ്ഞു. മകന്റെ ആരോഗ്യ നിലയെപ്പറ്റി അന്വേഷണം നടത്തിയ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി അറിയിച്ചു. മുഖ്യമന്ത്രി എൻ.ചന്ദ്ര ബാബു നായിഡു ഉൾപ്പെടെ രാഷ്ട്രീയ രംഗത്തെ നിരവധി ആളുകൾ അദ്ദേഹത്തിന് ആശ്വാസ വാക്കുകളുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

