Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡരികിൽ ഉറങ്ങിയ കുട്ടികൾ കാറിടിച്ച് മരിച്ചു; നാട്ടുകാർ ഡ്രൈവറെ അടിച്ചു കൊന്നു

text_fields
bookmark_border
Maoist poster
cancel

പട്ന: അമിത വേഗതയിലോടിച്ച കാറിടിച്ച് മൂന്ന് കുട്ടികൾ മരിച്ചതിനെ തുടർന്ന് അക്രമാസക്തരായ നാട്ടുകാർ ഡ്രൈവറെ മർ ദിച്ച് കൊലപ്പെടുത്തി. പട്നയിലെ കുംറാറിലാണ് സംഭവം. കാർ ഡ്രൈവർ സൗരവ് ഗാംഗുലിയാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം യാത്ര ചെയ്തിരുന്നയാൾക്ക് മർദനത്തിൽ ഗുരുതര പരിക്കേറ്റിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ സഖിയുൽ ഹഖ് ചേരിക്കടുത്താ‍യി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് എക്സ്.യു.വി 500 എന്ന കാർ നിയന്ത്രണംവിട്ട് പാഞ്ഞു കയറുകയായിരുന്നു. തൊട്ടടുത്ത വൈദ്യുത പോസ്റ്റിലിടിച്ചാണ് കാർ നിന്നത്.

ഹലേന്ദ്ര മഞ്ജി(11), രോഹിത് മഞ്ജി(9) രാജു മഞ്ജി(11) മനീഷ് മഞ്ജി(11) എന്നീ കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഒരു കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നും വാഹനം ഒാടിക്കുന്നതിനിടെ ഇയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Patna: Driver of speeding XUV beaten to death after car mows down 3 kids sleeping on footpath
Next Story