Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപട്ടിണിമൂലം ഓ​ട്ടോ...

പട്ടിണിമൂലം ഓ​ട്ടോ ഡ്രൈവർ ജീവനൊടുക്കി; 25 കിലോ ഭക്ഷ്യധാന്യവുമായി അധികൃതരെത്തി

text_fields
bookmark_border
പട്ടിണിമൂലം ഓ​ട്ടോ ഡ്രൈവർ ജീവനൊടുക്കി; 25 കിലോ ഭക്ഷ്യധാന്യവുമായി അധികൃതരെത്തി
cancel
camera_alt????????????????? ???????? ?????? ???????????? ????????? ???????

പാറ്റ്​ന: ലോക്​ഡൗണിൽ വരുമാനം ലഭിക്കാതെ കുടുംബം പട്ടിണിയായതിനെ തുടർന്ന്​ ഓ​ട്ടോഡ്രൈവർ ആത്മഹത്യ ചെയ്​തു. പാറ്റ്​നയിലെ ഷാഹ്​പൂർ പ്രദേശത്താണ്​ സംഭവം. മരണവിവരം പുറത്തറി​ഞ്ഞതോടെ അധികാരികൾ കുടുംബത്തിന്​ ഭക്ഷ്യധാന്യം എത്തിച്ചുനൽകി. 

25 കാരനായ ഇദ്ദേഹത്തി​​​​െൻറ വരുമാനം കൊണ്ടായിരുന്നു മൂന്നുകുഞ്ഞുങ്ങളും ഭാര്യയും മാതാപിതാക്കളും അടങ്ങുന്ന കുടുംബം ജീവിച്ചിരുന്നത്​. ബാങ്കിൽനിന്ന്​ വായ്​പയെടുത്ത്​ ഓ​ട്ടോറിക്ഷ ഓടിച്ച്​ ജീവിതം തള്ളിനീക്കുകയായിരുന്നു​. വായ്​പ തിരിച്ചടവ്​ മൂന്നുമാസമായി മുടങ്ങി. റേഷൻ കാർഡ്​ ഇല്ലാത്തതിനാൽ ​സൗജന്യ ഭക്ഷ്യധാന്യവും കുടുംബത്തിന്​ ലഭിച്ചില്ല. 

കുഞ്ഞുങ്ങൾ പട്ടിണിയായതോടെ ഇദ്ദേഹം മാനസികമായി തളർന്നു. ഇതേ തുടർന്നാണ്​ ജീവനൊടുക്കിയതെന്ന്​ പിതാവ്​ എൻ.ഡി.ടി​.വിയോട്​ പറഞ്ഞു. ആത്മഹത്യവിവരം പുറത്തറിഞ്ഞതോടെ ജില്ല മജിസ്​ട്രേറ്റ്​ കുമാർ രവിയുടെ നേതൃത്വത്തിൽ തിങ്കളാഴ്​ച 25 കിലോ അരിയും ഗോതമ്പും വീട്ടി​െലത്തിച്ചു. 

ഓ​ട്ടോഡ്രൈവറുടെ ആത്മഹത്യ ബിഹാറിൽ​ തൊഴിലില്ലായ്​മ രൂക്ഷമായതി​​​​െൻറ തെളിവാണെന്ന്​ പ്രതിപക്ഷ നേതാവ്​ തേജസ്വി യാദവ്​ പറഞ്ഞു. തൊഴിലില്ലായ്​മ പോലുള്ള യഥാർഥ പ്രശ്​നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ  മുഖ്യമന്ത്രി നിതീഷ്​ കുമാർ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. സ​​​െൻറർ ഫോൺ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കു​പ്രകാരം ബിഹാറിലെ തൊഴിലില്ലായ്​മ നിരക്ക്​ മേയിൽ 46.2 ശതമാനമായിരുന്നു​. 
 

LATEST VIDEO:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidebiharpovertymalayalam newsindia newslockdown
News Summary - Patna Auto Driver Kills Himself, Family Gets 25 kg Wheat, Rice -India news
Next Story