ഗുജറാത്തിൽ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കോവിഡ് രോഗി മരിച്ച നിലയിൽ
text_fieldsസൂറത്ത്: ഗുജറാത്തിൽ ഐസോലേഷന് വാര്‍ഡില്‍ നിന്ന് രക്ഷെപ്പട്ട കോവിഡ് രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ ഭഗ്വാൻ റാണ എന്ന രോഗിയെ ബുധനാഴ്ച രാത്രിയോടെ ആശുപത്രി കാമ്പസിനുള്ളിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മന് ദര്‍വാജ ഏരിയയിൽ നിന്നുള്ള ഭഗ്വാൻ റാണ എന്ന 50കാരനെ ഏപ്രില്‍ 21നാണ് കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയോടെ ഇയാളെ ഐസൊലേഷൻ വാർഡിൽ നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന പൊലീസും ആശുപത്രി അധികൃതരും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രിയോടെ പോസ്റ്റ്മോർട്ടം മുറിക്ക് സമീപം ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശരീരസ്രവങ്ങള്‍ പരിശോധനക്കയച്ചതിൽ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗികളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യുന്ന പതിവില്ലാത്തതിനാല്‍ കോവിഡ് ബാധ മൂലമാണ് ഇയാളുടെ മരണമെന്ന് റിപ്പോര്‍ട്ട് ചെയ്തതായി എൻ.സി.എച്ച് മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രീതി കപാഡിയ പറഞ്ഞു. തുടർന്ന് കോവിഡ് മാനദണ്ഡപ്രകാരം വ്യാഴാഴ്ച വൈകീട്ടോടെ മൃതദേഹം സംസ്കരിച്ചു. ഇയാളുടെ ഭാര്യയും മകളും നിരീക്ഷണത്തിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
