അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ രോഗി രക്തം വാർന്ന നിലയിൽ എമർജൻസി വാർഡിന്റെ തറയിൽ
text_fieldsലഖ്നോ: ഉത്തർ പ്രദേശിലെ ഖുശി നഗറിലെ സർക്കാർ ആശുപത്രിയിൽ രോഗി രക്തം വർന്ന് തറയിൽ കിടക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ആശുപത്രിയുടെ എമർജൻസി വാർഡിലാണ് രോഗി രക്തമൊഴുകുന്ന നിലയിൽ തറയിൽ കിടക്കുന്നത്. ഖുശി നഗറിലെ ജില്ലാ ആശുപത്രിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
ഗുരുതരമായി പരിക്കേറ്റ രോഗിയാണ് ഇത്. ഇയാളുടെ മുഖത്തും തലയിലും രക്തം കാണാം. അബോധാവസ്ഥയിൽ കിടക്കുന്ന ഇയാൾക്ക് സമീപത്തുകൂടെ ഒരു തെരുവുനായ പോകുന്നുണ്ട്. 28 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ വാർഡ് മുഴുവനായും കാണിക്കുന്നുണ്ട്. എല്ലാ കിടക്കകളും ഒഴിഞ്ഞിരിക്കുകയാണ്. വാർഡിൽ ഡോക്ടറോ നഴ്സോ ഇല്ല.
ഇയാൾ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിയതാണെന്ന് ആശുപത്രിയുടെ ചുമതലയുള്ള ഡോ. എസ്.കെ വർമ പറഞ്ഞു. ഇയാളുടെ മുഖത്തും തലയിലും ഗുരുതര പരിക്കേറ്റിരുന്നു. അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നു. ചികിത്സക്കിടെ നിരവധി തവണ കട്ടിലിൽ നിന്ന് താഴേക്ക് വീണുവെന്നും ഡോ. വർമ പറഞ്ഞു. വിഡിയോ എടുത്ത സമയത്ത് ഡോക്ടറും വാർഡ് അറ്റൻഡറും മറ്റൊരു വാർഡിലെ എമർജൻസി കേസ് പരിശോധിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രോഗിയെ പിന്നീട് ഖൊരക്പൂർ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

