Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്യാമ്പസിൽ 'പ്രേതബാധ', നിലവിളി; പൊലീസ് വാഹനം തകർത്ത് വിദ്യാർഥികളുടെ കൂട്ടയോട്ടം; പട്യാലയിൽ ഞെട്ടിക്കുന്ന രാത്രി

text_fields
bookmark_border
Police vehicle damaged during late-night student protests over fake ghost and suicide rumors at a private university in Patiala
cancel

ന്യൂഡൽഹി: പഞ്ചാബിലെ പട്യാലയിലുള്ള സ്വകാര്യ സർവകലാശാലയായ ചിത്കാര യൂനിവേഴ്സിറ്റിയിൽ 'പ്രേതബാധ'യുണ്ടെന്ന വ്യാജ പ്രചാരണത്തെ തുടർന്ന് വൻ സംഘർഷവും അക്രമവും. ക്യാമ്പസിൽ പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നും ആത്മാവ് ഹോസ്റ്റലിൽ അലഞ്ഞുനടക്കുന്നുവെന്നും കാണിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ രാത്രിയോടെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിൽ വിദ്യാർത്ഥികൾ ഒരു പൊലീസ് പെട്രോളിങ് വാഹനം അടിച്ചു തകർത്തു.

പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് ഭയപ്പെടുത്തുന്ന നിലവിളി ശബ്ദങ്ങൾ കേട്ടെന്നും രണ്ട് പെൺകുട്ടികളെ കാണാനില്ലെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. എന്നാൽ സർവകലാശാല അധികൃതർ ഈ വാദങ്ങൾ പൂർണമായി തള്ളി. ഹോസ്റ്റലിൽ ആത്മഹത്യയോ മരണമോ നടന്നിട്ടില്ലെന്നും സാമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും സർവകലാശാല ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. വ്യാഴാഴ്ച പുലർച്ചെ ഹോസ്റ്റലിൽ ആംബുലൻസ് എത്തിയത് രോഗിയായ ഒരു വിദ്യാർത്ഥിയുമായി ബന്ധപ്പെട്ടാണെന്നും, പെൺകുട്ടികളുടെ ഹോസ്റ്റലിൽ ഒരു 'പണ്ഡിറ്റ്ജി' (പൂജാരി) എത്തിയത് സ്വന്തം മകളെ കാണാൻ മാത്രമാണെന്നും അധികൃതർ വിശദീകരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി ചർച്ച നടത്തി. എന്നാൽ കാണാതായ കുട്ടികൾ ആരാണെന്നോ അവരുടെ പേരുകൾ എന്താണെന്നോ വിദ്യാർത്ഥികൾക്ക് കൃത്യമായ വിവരമില്ലായിരുന്നു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദ്യാർത്ഥികളിൽ നിന്ന് പരാതി സ്വീകരിച്ചിട്ടുണ്ടെന്നും ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. വ്യാജ റീലുകളും സന്ദേശങ്ങളും കണ്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടരുതെന്ന് സർവകലാശാല അധികൃതർ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Panic at Patiala University Over Fake 'Ghost' Rumors: Students Go on Rampage, Smash Police Van
Next Story