Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപിതൃ അവധിക്ക് നിയമം...

പിതൃ അവധിക്ക് നിയമം വേണം- സുപ്രീംകോടതി

text_fields
bookmark_border
Unnao rape case, Supreme Court
cancel
camera_alt

സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: പി​തൃ​ത്വ അ​വ​ധി സാ​മൂ​ഹി​ക സു​ര​ക്ഷാ ആ​നു​കൂ​ല്യ​മാ​യി അം​ഗീ​ക​രി​ച്ച് വ്യ​വ​സ്ഥ ചെ​യ്യ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. കു​ട്ടി​യെ ദ​ത്തെ​ടു​ക്കു​ന്ന അ​മ്മ​മാ​രു​ടെ മെ​റ്റേ​ണി​റ്റി അ​വ​ധി സം​ബ​ന്ധി​ച്ച ഹ​ര​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് പി​തൃ​ത്വ അ​വ​ധി​യും വേ​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ദ​ത്തെ​ടു​ക്കു​ന്ന കു​ട്ടി​ക്ക് പ്രാ​യം മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ മാ​ത്രം അ​മ്മ​ക്ക് 12 ആ​ഴ്ച​ത്തെ അ​വ​ധി അ​നു​വ​ദി​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ ച​ട്ട​ത്തി​ലെ വ്യ​വ​സ്ഥ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ദ​ത്തെ​ടു​ക്ക​ൽ പ്ര​ത്യു​ൽ​പാ​ദ​ന സ്വ​യാ​ധി​കാ​ര അ​വ​കാ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. ദ​ത്തെ​ടു​ക്കു​ന്ന കു​ട്ടി​യു​ടെ പ്രാ​യം എ​ന്താ​യി​രു​ന്നാ​ലും ദ​ത്തെ​ടു​ക്കു​ന്ന അ​മ്മ​ക്ക് 12 ആ​ഴ്ച​ത്തെ മെ​റ്റേ​ണി​റ്റി അ​വ​ധി​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല​യും ആ​ർ. മ​ഹാ​ദേ​വ​നും അ​ട​ങ്ങു​ന്ന ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ദ​ത്തെ​ടു​ക്കു​ന്ന കു​ട്ടി​ക്ക് പ്രാ​യം മൂ​ന്ന് മാ​സ​ത്തി​ൽ താ​ഴെ​യാ​ണെ​ങ്കി​ൽ മാ​ത്രം അ​മ്മ​ക്ക് 12 ആ​ഴ്ച​ത്തെ അ​വ​ധി അ​നു​വ​ദി​ക്കു​ന്ന സാ​മൂ​ഹി​ക സു​ര​ക്ഷാ ച​ട്ട​ത്തി​ലെ വ​കു​പ്പ് 60 (4) ചോ​ദ്യം ചെ​യ്ത് അ​ഭി​ഭാ​ഷ​ക ഹം​സാ​ന​ന്ദി​നി ന​ന്ദൂ​രി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഉ​ത്ത​ര​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paternity leavelawIndiaSupreme Court
News Summary - Law needed for paternity leave - Supreme Court
Next Story