Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആരും വിശ്വസിക്കല്ലേ... പതഞ്​ജലി​യുടെ കൊറോണിൽ കോവിഡ്​ മരുന്നിന്​​ അംഗീകാരം നൽകിയി​ട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന
cancel
Homechevron_rightNewschevron_rightIndiachevron_rightആരും വിശ്വസിക്കല്ലേ......

ആരും വിശ്വസിക്കല്ലേ... പതഞ്​ജലി​യുടെ 'കൊറോണിൽ' കോവിഡ്​ മരുന്നിന്​​ അംഗീകാരം നൽകിയി​ട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന

text_fields
bookmark_border

ന്യൂഡൽഹി: ബാബ രാംദേവിന്‍റെ പതഞ്​ജലി ആയുർവേദ കോവിഡ്​ മരുന്നെന്ന്​ അവകാശപ്പെട്ട്​ പുറത്തിറക്കിയ 'കൊറോണിൽ' മരുന്നിന്​ അംഗീകാരം നൽകിയി​ട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന. കോവിഡ്​ ചികിത്സക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്‍റെ ഫലപ്രാപ്​തി അവലോകനം ചെയ്യുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്​തിട്ടില്ലെന്ന്​ ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ആഗോള മാനദണ്ഡങ്ങൾ അടിസ്​ഥാനമാക്കി നിർമിച്ചെടുത്ത ​കൊറോണിൽ ഗവേഷണം മുഴുവൻ പൂർത്തിയാക്കിയതാണെന്നും ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ പദ്ധതിപ്രകാരം ആയുർ മന്ത്രാലയം അംഗീകാരം നൽകിയെന്നുമായിരുന്നു ബാബ രാംദേവിന്‍റെ അവകാശവാദം. കോവിഡിന്​ പരമ്പരാഗത മരുന്നുകൾക്ക്​ അംഗീകാരം നൽകി​യില്ലെന്ന്​ ലോകാരോഗ്യ സംഘടന സൗത്ത്​ ഈസ്റ്റ്​ ഏഷ്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിച്ചു.

കൊറോണിൽ കോവിഡിന്​ ഫലപ്രദമാണെന്ന്​ അവകാശപ്പെടുന്ന ശാസ്​ത്രീയ തെളിവുകൾ അടങ്ങിയ പ്രബന്ധമാണെന്ന്​ അവകാശപ്പെട്ട്​ കഴിഞ്ഞദിവസം ബാബ രാംദേവ്​ ചില പുസ്​തകങ്ങൾ ​ഉയർത്തിക്കാട്ടിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ, ഗതാഗതമന്ത്രി നിതിൻ ഗഡ്​കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവകാശ വാദം. ചടങ്ങിൽ കൊറോണിൽ മരുന്നും പുറത്തിറക്കിയിരുന്നു.

കൊറോണിൽ​ കോവിഡിന്​ ഫലപ്രദമാണെന്ന്​ ശാസ്​ത്രീയ തെളിവുകളുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ്​ മരുന്ന്​ വികസിപ്പിച്ചെടുത്തതെന്നും ബാബ രാംദേവ്​ പറഞ്ഞിരുന്നു. കൂടാതെ കൊറോണിൽ മരുന്ന്​ കഴിച്ച്​ കോവിഡ്​ ഭേദമായതായും അവകാ​ശപ്പെട്ടു.


നേരത്തേയും കോവിഡിനെതിരെ മരുന്ന്​ കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബ രാംദേവും പതഞ്​ജലിയും രംഗത്തെത്തിയിരുന്നു. മരുന്നിന്‍റെ പരസ്യം നൽകുകയും ചെയ്​തിരുന്നു. 'കൊറോണിൽ' 'സ്വാസരി' എന്നിങ്ങനെ മരുന്നുകളുടെ പാക്കേജ്​ 'ദിവ്യ കൊറോണ' എന്ന പേരിൽ വിപണിയിലെത്തിക്കാനായിരുന്നു നീക്കം.

എന്നാൽ പതഞ്​ജലി ലൈസൻസിനായി ഉത്തരാഖണ്ഡ്​ സർക്കാറി​ന്​ അപേക്ഷ നൽകിയപ്പോൾ പനി, ചുമ തുടങ്ങിയ രോഗങ്ങൾക്കും പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും മരുന്ന്​ ഉപയോഗിക്കാം എന്നായിരുന്നു. കോവിഡിനെതി​രായ വാക്​സിൻ ആണെന്ന്​ വ്യക്തമാക്കിയില്ലായിരുന്നു. തുടർന്ന്​ പതഞ്​ജലിയോട്​ ആയുഷ്​ മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന്​ മരുന്നിന്‍റെ വിൽപ്പന നിർത്തിവെക്കുകയും ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baba RamdevWHOPatanjaliCoronil
News Summary - Patanjalis Coronil not WHO certified or approved
Next Story