Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഇനി ആവർത്തിക്കില്ല, മാപ്പ്'; സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബാബ രാംദേവും ആചാര്യ ബാലകൃഷ്ണയും

text_fields
bookmark_border
മാപ്പപേക്ഷ അടങ്ങിയ സത്യവാങ്മൂലം കോടതിയിൽ നൽകി
baba ramdev
cancel
camera_alt

ബാലകൃഷ്ണ, ബാബ രാംദേവ്

ന്യൂഡൽഹി: ‘പതഞ്ജലി ആയുർവേദ’ ഉൽപന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ കേസിൽ പതഞ്ജലി സഹസ്ഥാപകൻ ബാബ രാംദേവും കമ്പനി മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സുപ്രീംകോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ശനിയാഴ്ചയാണ് മാപ്പപേക്ഷ അടങ്ങിയ സത്യവാങ്മൂലം സുപ്രീം കോടതിയിൽ സമർപ്പിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

പരസ്യങ്ങൾ വിലക്കിയ ഉത്തരവിനു പിന്നാലെ, കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടി നൽകാതിരുന്നതോടെ ഇരുവരോടും കേസ് പരിഗണിക്കുമ്പോൾ കോടതിയിൽ നേരിട്ട് ഹാജരാകാൻ ജഡ്ജിമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവർ കർശന നിർദേശം നൽകിയിരുന്നു. ഇരുവരും കോടതിയിൽ ഹാജരായി മാപ്പ് പറഞ്ഞെങ്കിലും, വാക്കാലുള്ള മാപ്പ് പോരെന്ന് കോടതി നിർദേശിച്ചു. തുടർന്നാണ് സത്യവാങ്മൂലം നൽകിയത്.

ഡ്ര​ഗ്സ് ആ​ൻ​ഡ് മാ​ജി​ക് റെ​മ​ഡീ​സ് (ഒ​ബ്ജ​ക്ഷ​ന​ബി​ൾ അ​ഡ്‍വ​ർ​ടൈ​സ്മെ​ന്‍റ്സ്) നി​യ​മ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച അ​സു​ഖ​ങ്ങ​ൾ മാ​റ്റാ​മെ​ന്ന് അ​വ​കാ​ശ​വാ​ദ​മു​ള്ള ഒ​രു ഉ​ൽ​പ​ന്ന​വും പ​ത​ഞ്ജ​ലി പ​ര​സ്യം ചെ​യ്യു​ക​യോ വി​പ​ണ​നം ന​ട​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്ന് നേരത്തെ സുപ്രീംകോടതി ഉ​ത്ത​ര​വി​ട്ടിരുന്നു. ആധുനിക വൈദ്യശാസ്ത്രത്തെ വിമർശിച്ചതിന് ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Patanjali misleading ads: Baba Ramdev, Acharya Balkrishna tender 'unconditional' apology to SCt
Next Story