ഇനിയില്ല, മലപ്പുറം പാസ്പോർട്ട് ഒാഫിസ്
text_fieldsമലപ്പുറം: ഇനി പ്രതീക്ഷ വേണ്ട, മലപ്പുറം മേഖല പാസ്പോർട്ട് ഒാഫിസ് പ്രവർത്തനം അവസാനിപ്പിച്ചു. അടച്ചുപൂട്ടാനുള്ള അവസാന നിർദേശം ബുധനാഴ്ച വൈകീട്ട് മലപ്പുറം മേഖല ഒാഫിസിന് ലഭിച്ചു. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെ അവധിദിനങ്ങളായതിനാൽ ബുധനാഴ്ചയോടെ പ്രവർത്തനം അവസാനിച്ചു. പാസ്പോർട്ട് സേവാകേന്ദ്രം മലപ്പുറം മൂന്നാംപടിയിൽ തുടരും. പുതിയ അപേക്ഷകളും നടപടിക്രമങ്ങളും സേവാകേന്ദ്രത്തിൽ തുടരും. പാസ്പോർട്ട് ഒാഫിസറെ കാണേണ്ടതും ഗൗരവമുള്ള വിഷയങ്ങളിൽ പരിഹാരം കാണാനും ജില്ലയിലെ അപേക്ഷകർ കോഴിക്കോട് എത്തണം.
2006ലാണ് മലപ്പുറത്ത് മേഖല ഒാഫിസ് ആരംഭിച്ചത്. പ്രവർത്തന ചെലവും കോഴിക്കോട് ഒാഫിസിൽ ലയിപ്പിച്ചാലുള്ള നേട്ടവും ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബർ 17ന് ഒാഫിസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അടച്ചുപൂട്ടി. പാസ്പോർട്ട് ഒാഫിസർ ജി. ശിവകുമാറിനെ കോയമ്പത്തൂരിലേക്ക് മാറ്റി. എന്നാൽ, രണ്ടാഴ്ചക്കിടെ ഒാഫിസ് മലപ്പുറത്ത് നിലനിർത്തി വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കി. ഇത് പിന്നീട് ഇൗവർഷം മാർച്ച് 31 വരെ ദീർഘിപ്പിച്ചു. ഒാഫിസ് പുനരാരംഭിച്ചത് പേരിന് മാത്രമായിരുന്നു. ഒരു ഡ്രൈവറും സുരക്ഷ ജീവനക്കാരനും ക്ലീനിങ് തൊഴിലാളിയും അന്വേഷണ വിഭാഗത്തിൽ താൽക്കാലിക തൊഴിലാളിയും മാത്രമാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂരിെൻറ ചുമതല ഉണ്ടായിരുന്ന പാസ്പോർട്ട് ഒാഫിസർ മലപ്പുറത്ത് എത്തിയതേയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
