Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൈക്കൂലി വാങ്ങി പാസ്പോർട്ട്; 50 ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ്; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
കൊൽക്കത്ത/ന്യൂഡൽഹി: വ്യാജരേഖകളുടെ പിൻബലത്തിൽ കൈക്കൂലി വാങ്ങി പാസ്പോർട്ടുകൾ അനുവദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ശനിയാഴ്ച പശ്ചിമബംഗാളിലെയും സിക്കിമിലെയും 50 ഇടങ്ങളിൽ തിരച്ചിൽ നടത്തിയ സി.ബി.ഐ 16 സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 24 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. അറസ്റ്റിലായവരിൽ ഗാങ്ടോക്കിലെ പാസ്പോർട്ട് സേവ ലഘു കേന്ദ്രയിൽ ജോലിചെയ്യുന്ന സീനിയർ സൂപ്രണ്ടും ഉൾപ്പെടും. ഏജന്റിൽനിന്ന് 1.90 ലക്ഷം കൈക്കൂലി വാങ്ങവെയാണ് ഇയാൾ പിടിയിലായത്. ഏജന്റിനെയും അറസ്റ്റ് ചെയ്തു. കൊൽക്കത്ത ഡെപ്യൂട്ടി പാസ്പോർട്ട് ഓഫിസർക്കെതിരെയും കേസെടുത്തു.
Next Story

