Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാന യാത്രികർ രണ്ട്​...

വിമാന യാത്രികർ രണ്ട്​ മണിക്കൂർ മുമ്പ്​ റിപ്പോർട്ട്​ ചെയ്യണം; രണ്ട്​ പേർക്കിടയിൽ സീറ്റ്​ ഒഴിച്ചിടും

text_fields
bookmark_border
delhi-airport
cancel

ന്യൂഡൽഹി: ലോക്​ഡൗണിന്​ ശേഷമുള്ള വിമാന യാത്രക്ക്​ നിർദേശങ്ങളുമായി സി.ഐ.എസ്​.എഫ്​. വ്യോമയാന മന്ത്രാലയത്തിനാ ണ്​ സുരക്ഷാ നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്​. യാത്രക്കാർ രണ്ട്​ മണിക്കൂർ മുമ്പ്​ തന്നെ വിമാനത്താവളങ്ങളിൽ റിപ്പോർട്ട്​ ചെയ്യണമെന്നതാണ്​ പ്രധാന നിർദേശം.

യാത്ര ചെയ്യുന്നവർ കോവിഡിനെ പ്രതിരോധിക്കുന്നതിനായി മാസ്​ക്​, ഗ്ലൗസ്​, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. വിമാനത്താവളത്തിലെ എല്ലാ ഗേറ്റുകൾക്ക്​ സമീപവും യാത്രക്കാർക്കായി സാനിറ്റൈസർ ലഭ്യമാക്കണം​. വിമാനങ്ങളിൽ രണ്ട്​ യാത്രക്കാർക്കിടയിൽ ഒരു സീറ്റ്​ ഒഴിച്ചിടണമെന്നും നിർദേശമുണ്ട്​.

ക്വാറ​ൈൻറനിൽ കഴിഞ്ഞവരെ പ്രത്യേക ഐസോലേഷൻ ഏരിയയിൽ സി.ഐ.എസ്​.എഫ്​ പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്​. വിമാനങ്ങളിലും സാനിറ്റൈസർ സംവിധാനം ഒരുക്കുമെന്നും സി.ഐ.എസ്​.എഫ്​ വ്യക്​തമാക്കി. മാർച്ച്​ 25 മുതലാണ്​ രാജ്യത്ത്​ വിമാന യാത്രക്ക്​ നിരോധനമേർപ്പെടുത്തിയത്​. ലോക്​ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscovid 19lock down
News Summary - Passengers report to airport 2 hours early with protective gear, separate screening for quarantined pax: CISF new plan-India news
Next Story