Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പറക്കുന്നതിനിടെ വിമാനത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചു

text_fields
bookmark_border
പറക്കുന്നതിനിടെ വിമാനത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചു
cancel
Listen to this Article

ന്യൂഡൽഹി: അസമിൽനിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന വി​മാനത്തിൽ യാത്രക്കാരന്റെ മൊബൈൽ ഫോണിന് തീപിടിച്ചു. വിമാന ജീവനക്കാരുടെ സമയോചിത ഇടപെടലുകൊണ്ടെ് കൂടുതൽ അപകടങ്ങളില്ലാത തീ അണക്കാനായി.

ദിബ്രുഗഢിൽനിന്ന് ഡൽഹിയിലേക്ക് വരുകയായിരുന്ന ഇൻഡിഗോ 6E 2037 വിമാനത്തിൽ വ്യാഴാഴ്ചയാണ് സംഭവം. ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്.

സീറ്റിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ട കാബിൻക്രൂ ഉടൻതന്നെ അഗ്നിശമന ഉപകരണംകൊണ്ട് തീയണക്കുകയായിരുന്നു. ആർക്കും പരിക്കേൽക്കുകയോ മറ്റൊന്നിലേക്കും തീപടരുകയോ ചെയ്തില്ല. പിന്നീട് ഉച്ചക്ക് 12.45ഓടെ വിമാനം ഡൽഹിയിൽ സുരക്ഷിതമായി ഇറങ്ങി.

അസാധാരണമായി ചൂടായ ഒരു മൊബൈൽ ഫോണാണ് അപകടമുണ്ടാക്കിയതെന്നും പരിശീലനം ലഭിച്ച ജീവനക്കാരുടെ സമയോചിത ഇടപെടലുകൊണ്ട് പൊട്ടൊന്ന് തന്നെ അത് പരിഹരിക്കാനായെന്നും ഇൻഡിഗോ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Passenger's phone catches fire mid-air on flight
Next Story