Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിന്‍റെ എമർജൻസി...

വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറന്ന സംഭവം: അന്വേഷണത്തിന്​ ഡി.ജി.സി.എ

text_fields
bookmark_border
Passenger opens emergency door of IndiGo flight, DGCA orders probe
cancel

ചെ​ന്നൈ: വി​മാ​ന​ത്തി​ന്‍റെ എ​മ​ർ​ജ​ൻ​സി വാ​തി​ൽ അ​നാ​വ​ശ്യ​മാ​യി യാ​ത്ര​ക്കാ​ര​ൻ തു​റ​ക്കു​ക​യും യാ​ത്ര​ക്കാ​രി​ൽ പ​രി​​ഭ്രാ​ന്തി​ക്കി​ട​യാ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ടു. ഡി​സം​ബ​ർ 10ന് ​ചെ​ന്നൈ​യി​ൽ​നി​ന്ന്​ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലേ​ക്ക്​ ​പോ​വു​ക​യാ​യി​രു​ന്ന വി​മാ​നം ഉ​യ​രു​ന്ന​തി​ന്​ തൊ​ട്ടു​മു​മ്പാ​ണ്​ സം​ഭ​വം.

ബം​ഗ​ളൂ​രു സൗ​ത്ത്​ ബി.​ജെ.​പി എം.​പി തേ​ജ​സ്വി സൂ​ര്യ​യാ​ണ്​ എ​മ​ർ​ജ​ൻ​സി വാ​തി​ൽ തു​റ​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. തൊ​ട്ട​ടു​ത്ത സീ​റ്റി​ൽ ബി.​ജെ.​പി ത​മി​ഴ്​​നാ​ട്​ അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ​യും ഉ​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ലെ സു​ര​ക്ഷാ പ്രോ​ട്ടോ​കോ​ൾ സം​ബ​ന്ധി​ച്ച കാ​ബി​ൻ ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണ​ത്തി​ന്​ ശേ​ഷ​മാ​ണ്​ തേ​ജ​സ്വി സൂ​ര്യ ലി​വ​ർ വ​ലി​ച്ച്​ വാ​തി​ൽ തു​റ​ന്ന​ത്. ഇ​തോ​ടെ സു​ര​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും പു​റ​ത്തി​റ​ക്കി ബ​സി​ലി​രു​ത്തി. പി​ന്നീ​ട്​ വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്​ വി​മാ​നം പു​റ​പ്പെ​ട്ട​ത്.

വി​മാ​ന ജീ​വ​ന​ക്കാ​രോ​ട്​ എം.​പി മാ​പ്പ്​ പ​റ​ഞ്ഞ​തി​നാ​ൽ ഇ​തേ വി​മാ​ന​ത്തി​ൽ മ​റ്റൊ​രു സീ​റ്റി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. കു​റ്റ​ക്കാ​ർ ബി.​ജെ.​പി നേ​താ​ക്ക​ളാ​യ​തി​നാ​ലാ​ണ്​​ വി​മാ​ന​ക്ക​മ്പ​നി അ​ധി​കൃ​ത​ർ വി​ഷ​യം ഉ​ന്ന​ത​കേ​ന്ദ്ര​ങ്ങ​ളെ അ​റി​യി​ക്കാ​ത്ത​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

നേ​ര​ത്തെ ബി.​ജെ.​പി​യി​ലു​ണ്ടാ​യി​രു​ന്ന ഡി.​എം.​കെ വ​ക്താ​വ് ബി.​ടി. അ​ര​സ​കു​മാ​റും ഇ​തേ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. വി​മാ​ന​ത്തി​ലെ എ​മ​ർ​ജ​ൻ​സി വാ​തി​ലി​ൽ വാ​യു​ചോ​ർ​ച്ച​യു​ണ്ടാ​യി എ​ന്നാ​ണ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രോ​ട് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞ​ത്. അ​ടി​യ​ന്ത​ര വാ​തി​ൽ തു​റ​ന്ന​തി​നെ കു​റി​ച്ച് 2022 ഡി​സം​ബ​ർ 29ന് ​ത​മി​ഴ്‌​നാ​ട് വൈ​ദ്യു​തി​മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി ട്വീ​റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് വി​ഷ​യം പു​റ​ത്താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indigo flightDGCAemergency exit
News Summary - Passenger opens emergency door of IndiGo flight, DGCA orders probe
Next Story