രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയചർച്ച തുടങ്ങിയത് പർവേശ് വർമ; പ്രതിപക്ഷ ബഹളം
text_fieldsന്യൂഡൽഹി: വർഗീയവും പ്രകോപനപരവുമായ പ്രസംഗത്തിന് തെരഞ്ഞെടുപ്പ് കമീഷൻ വിലക് കിയ പർവേശ് വർമക്ക് പാർലമെൻറിൽ പ്രത്യേകാവസരം നൽകി ബി.ജെ.പിയുടെ പ്രോത്സാഹനം. രാ ഷ്ട്രപതിക്കുള്ള നന്ദിപ്രമേയത്തിന്മേൽ ലോക്സഭ ചർച്ച തുടങ്ങാൻ നിയോഗിച്ചുകൊണ ്ടായിരുന്നു ഇത്.
സുപ്രധാന ചർച്ചയിൽ ബി.ജെ.പിയുടെ മുഖമായി വിവാദ എം.പിയെ അവതരി പ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ഡി.എം.കെ, മുസ്ലിംലീഗ് തുടങ്ങി പ്രതിപക്ഷ പാർട്ടികൾ പർവേശ് വർമയുടെ പ്രസംഗം ബഹിഷ്കരിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ വിലക്കിയ കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ ലോക്സഭയിൽ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിലുള്ള പ്രതിഷേധം, മന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്തിയും പ്രതിപക്ഷ പാർട്ടികൾ പ്രകടിപ്പിച്ചു.
ശാഹീൻബാഗിലെ പ്രക്ഷോഭകർ ഡൽഹി നിവാസികളെ ബലാത്സംഗം ചെയ്തു കൊല്ലുമെന്നായിരുന്നു തെരഞ്ഞെടുപ്പു വേദിയിൽ പർവേശ് വർമ പ്രസംഗിച്ചത്. പൗരത്വ പ്രക്ഷോഭം നടത്തുന്നവരെ വെടിവെക്കണമെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ പ്രസംഗിച്ചത്. ഇതേതുടർന്ന് രണ്ടു പേരെയും ബി.ജെ.പിയുടെ താരപ്രചാരക സ്ഥാനത്തുനിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. എന്നാൽ, അവർക്ക് ബി.ജെ.പി തുടർന്നും നൽകുന്ന പിന്തുണക്ക് തെളിവായിരുന്നു സഭയിലെ പ്രത്യേക അവസരങ്ങൾ.
ഇരുവരും പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ‘നാണക്കേട്’ എന്ന എന്ന് ആർത്തുവിളിച്ചാണ് പ്രതിപക്ഷം നേരിട്ടത്. എന്നാൽ, ഏതെങ്കിലും അംഗം സഭക്കു പുറത്തു പ്രസംഗിക്കുന്ന വിഷയങ്ങൾ സഭക്കുള്ളിൽ ഉയർത്തുന്നത് തെറ്റായ വഴക്കമാണെന്ന് സ്പീക്കർ ഓം ബിർല കുറ്റപ്പെടുത്തി. ധനസഹമന്ത്രി അനുരാഗ് ഠാകുർ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എഴുന്നേറ്റപ്പോൾ ‘വെടിയുണ്ട എവിടെപ്പോയി?’ എന്ന ചോദ്യവുമായാണ് നടുത്തളത്തിൽ പ്രതിഷേധം നടത്തുകയായിരുന്ന പ്രതിപക്ഷാംഗങ്ങൾ നേരിട്ടത്. മന്ത്രി എഴുന്നേറ്റപ്പോഴൊക്കെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധ മുദ്രാവാക്യം മുഴക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
