Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതകർത്തതിന്​ പകരം വീടും...

തകർത്തതിന്​ പകരം വീടും നഷ്​ടപരിഹാരവും ചോദിച്ച്​ പർവീൻ ഫാത്തിമ ഹൈകോടതിയിൽ

text_fields
bookmark_border
Bulldoer
cancel
Listen to this Article

ന്യൂഡൽഹി: നിയമവിരുദ്ധമായി തകർത്ത പ്രയാഗ്​രാജിലെ വീട്​ പുനർനിർമിച്ചു നൽകണമെന്നും​ അതുവരെ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വീട്​ ഒരുക്കി തരണമെന്നും​ ആവശ്യപ്പെട്ട്​ വെൽഫെയർ പാർട്ടി നേതാവ്​ ജാവേദ്​ മുഹമ്മദിന്‍റെ ഭാര്യ പർവീൻ ഫാത്തിമ അലഹാബാദ്​ ഹൈകോടതിയിലെത്തി. പിതാവ്​ തനിക്ക്​ സമ്മാനിച്ച വീട്​ തകർത്തത്​ മൂലമുണ്ടായ നഷ്ടത്തിനും അന്തസിടിച്ചതിനും നഷ്ടപരിഹാരം നൽകണമെന്നും നിയമവിരുദ്ധ നടപടിക്ക്​ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

പ്രയാഗ്​രാജ്​ ജില്ല ഭരണകൂടത്തിനും പ്രയാഗ്​രാജ്​ വികസന അതോറിറ്റിക്കുമെതിരെയാണ്​ ഫ്രറ്റേണിറ്റി മൂവ്​മെന്‍റ്​ നേതാവ്​ അഫ്രീൻ ഫാത്തിമയുടെ മാതാവ്​ കൂടിയായ പർവീൻ ഫാത്തിമ ഹൈകോടതിയിലെത്തിയത്​. വീടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തന്‍റെ കൈവശമുണ്ടായിരിക്കേയാണ്​ ഒരു നോട്ടീസ്​ പോലും നൽകാതെ അത്​ തകർത്തതെന്ന്​ ഫാത്തിമ ബോധിപ്പിച്ചു.

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിൽ പ​ങ്കെടുക്കുക പോലും ചെയ്യാത്ത ജാവേദിനെ അതിന്‍റെ സംഘാടകനാണെന്ന്​ പറഞ്ഞാണ്​ അറസ്റ്റ്​ ചെയ്തത്​. ഭാര്യ ഫാത്തിമയെയും ഇളയ മകൾ സുമയ്യയെയും 30 മണിക്കൂർ പൊലീസ്​ കസ്റ്റഡിയിൽ വെച്ച ശേഷമായിരുന്നു വീട്​ തകർത്തത്​. വീട്​ നിർമാണത്തിനുള്ള പ്ലാനിന്​ അന​ുമതി നൽകിയിട്ടില്ലെന്ന അതോറിറ്റിയുടെ ആരോപണം സത്യമല്ലെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഒരു നോട്ടീസ്​ പോലും നൽകാത്തതിനാൽ ഇത്തരമൊരു ആരോപണത്തിന്​ മറുപടി നൽകാനുമായില്ല. വീട്ടുനികുതിയും വെള്ളക്കരവും വൈദ്യുതി ബില്ലും പതിവായി അടച്ചുകൊണ്ടിരിക്കുന്നുണ്ട്​.

പ്രവാചക നിന്ദക്കെതിരെ പ്രയാഗ്​രാജിൽ നടന്ന പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമങ്ങളിൽ പ​ങ്കാളിയല്ലാത്ത ജാവേദ്​ മുഹമ്മദിനെ അതിൽ പ്രതിയാക്കി അദ്ദേഹത്തിന്‍റെ വീടാണെന്ന്​ പറഞ്ഞാണ്​ തന്‍റെ വീട്​ തകർത്തത്​. എഫ്​.ഐ.ആറിൽ ജാവേദിന്‍റെ പേരുൾപ്പെടുത്തിയ ​പൊലീസ്​ അക്കാരണം കൊണ്ട്​ മാത്രമാണ്​ വീട്​ തകർത്തത്​. അദ്ദേഹം വീട്ടുടമസ്ഥനല്ലാതിരിക്കേ അദ്ദേഹത്തിന്‍റെ പേരിൽ നോട്ടീസ്​ നൽകിയാണിത്​ ചെയ്തത്. കല്ലേറിന്‍റെ പേരിൽ പൊലീസ്​ നടത്തിയ നിയമവിരുദ്ധമായ വീടു തകർക്കൽ മുസ്​ലിം ന്യൂനപക്ഷത്തെ മാത്രം ലക്ഷ്യമിട്ടായിരുന്നുവെന്നും പർവീൻ ഫാത്തിമ ഹരജിയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bulldozer Rajjaved muhammadUP DemolitionsParveen Fatima
News Summary - Parveen Fatima in High Court seeking compensation for house demolition instead of demolition
Next Story