Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡിനിടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിശാ പാർട്ടി; 37 പേർ അറസ്റ്റിൽ
text_fieldsbookmark_border
കൊൽക്കത്ത: കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി പഞ്ചനക്ഷത്ര ഹോട്ടലിൽ നിശാ പാർട്ടി നടത്തിയ സംഭവത്തിൽ 37 പേർ അറസ്റ്റിലായി. നഗരഹൃദയത്തിലെ പാർക്ക് സ്ട്രീറ്റിലെ പാർക്ക് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ രണ്ട് ആഡംബര കാറുകളും 38 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
പുലർച്ചെ 1.15ന് പരിശോധന നടത്തുേമ്പാൾ ഹോട്ടലിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിൽ ഉച്ചത്തിലുള്ള സംഗീതത്തിന്റെ അകമ്പടിയോടെ പാർട്ടി നടത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പരിശോധനക്കിടെ ചിലർ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ തട്ടിക്കയറി. മദ്യക്കുപ്പികൾ, കഞ്ചാവ്, മൂന്ന് ഹുക്കകൾ, ഡി.ജെ ലൈറ്റ്, രണ്ട് സൗണ്ട് ബോക്സുകൾ, ആംപ്ലിഫയർ, രണ്ട് ഡി.ജെ ഡിസ്കുകൾ എന്നിവയും പിടിച്ചെടുത്തു.
Next Story

