Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആകാശത്ത്​​...

ആകാശത്ത്​​ പറക്കണമെങ്കിൽ തത്തയെ സ്വതന്ത്രമായി വിടണം - ആർ.എം ലോധ

text_fields
bookmark_border
ആകാശത്ത്​​ പറക്കണമെങ്കിൽ തത്തയെ സ്വതന്ത്രമായി വിടണം - ആർ.എം ലോധ
cancel

ന്യൂഡൽഹി: സ്വാതന്ത്ര്യം നൽകിയില്ലെങ്കിൽ തത്തക്ക്​ വിശാലമായ ആകാശത്ത്​ പറക്കാനാകില്ലെന്ന്​ മുൻ ചീഫ്​ ജസ്​റ് റിസ്​ ആർ.എം ലോധ. സി.ബി.​െഎയെ സർക്കാർ താത്​പര്യങ്ങൾക്ക്​ അനുസൃതമായി ഉപയോഗിക്കുന്നതിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ താത്​പര്യങ്ങൾക്ക്​ വേണ്ടി ഉപയോഗപ്പെടുത്തുന്ന സി.ബി.​െഎയെ ആദ്യമായി ‘കൂട്ടിലടച്ച തത്ത’ എന്ന ്​ വിശേഷിപ്പിച്ചത്​ ആർ.എം ലോധയായിരുന്നു.

രാജ്യത്തെ പ്രധാന അ​േന്വഷണ ഏജൻസി എന്ന സി.ബി.​െഎയുടെ സ്​ഥാനത്തിന്​ സംരക്ഷണം നൽകണം. അതിനായി എന്തെങ്കിലും ചെയ്യാനു​െണ്ടങ്കിൽ അതിനുള്ള സമയമാണിപ്പോൾ - ആർ.എം ലോധ ഇന്ത്യൻ എക്​സ്​പ്രസിനോട്​ പറഞ്ഞു. സ്​ഥാപനത്തി​​​െൻറ സ്വാതന്ത്ര്യം സംരക്ഷിക്കാം എന്നതിന്​ വിവിധ വഴികൾ തേടണം. വിജയികളായ സർക്കാർ പോലും സി.ബി.​െഎ​െയ സ്വാധീനിക്കാനും അവരവരുടെ താത്​പര്യങ്ങൾക്ക്​ വേണ്ടി ഉപയോഗിക്കാനും ശ്രമിക്കും. ഇൗ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്​. കൽക്കരി അഴിമതിയിലും മറ്റും ഇതും ഉയർന്നു വന്നിരുന്നു. സി.ബി.​െഎയുടെ സ്വാതന്ത്ര്യം കോടതിയുടെ നിരീക്ഷണത്തിലൂടെയോ മറ്റു വഴികളിലൂടെയോ ഉറപ്പാക്കേണ്ടതാണ് -അദ്ദേഹം പറഞ്ഞു

സി.ബി.​െഎ മേധാവിയെ സ്​ഥലം മാറ്റുന്നതിന്​ ഉന്നതാധികാര സമിതി ചേർന്നില്ല എന്ന സർക്കാർ ചെയ്യേണ്ട നടപടി ക്രമങ്ങളിലെ വീ​ഴ്​ച ചൂണ്ടിക്കാട്ടിയാണ്​ സുപ്രീംകോടതി അലോക്​ വർമക്ക്​ വീണ്ടും അവസരം നൽകിയിരുന്നതെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIcaged parrotmalayalam newsAlok VermaRM Lodha
News Summary - Parrot can’t fly free till set free: ex-CJI Lodha - India News
Next Story