യോഗിയും പരീകറും രാഷ്ട്രപതി തെരഞ്ഞെടുപ്പുവരെ എം.പിമാരായി തുടരും
text_fieldsന്യൂഡൽഹി: ബി.ജെ.പി മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥും മനോഹർ പരീകറും ലോക്സഭാംഗത്വം രാജിവെക്കുന്നത് രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷമാകുമെന്ന് സൂചന. പൊതുസമ്മത സ്ഥാനാർഥിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ കൂട്ടായ്മ രൂപപ്പെടുത്തുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ അതീവ ഗൗരവത്തോടെയാണ് ബി.ജെ.പി കാണുന്നത്. ഒാരോ വോട്ടും നിർണായകമായ സാഹചര്യത്തിൽ ഇവർ എം.പി സ്ഥാനമൊഴിയുന്നത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് ഇൗ തീരുമാനം.
കേന്ദ്രമന്ത്രികൂടിയായിരുന്ന പരീകർ മാർച്ച് 14നാണ് ഗോവ മുഖ്യമന്ത്രിയായത്. ആദിത്യനാഥ് 19ന് യു.പിയിലും മുഖ്യമന്ത്രിയായി. യു.പി ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയും നിലവിൽ ലോക്സഭാംഗമാണ്. മൂവരും അധികാരമേറ്റ് ആറുമാസത്തിനകം നിയമസഭാംഗങ്ങളാകണം. അതിനുമുമ്പ് ലോക്സഭാംഗത്വം രാജിവെച്ചാൽമതി. രാഷ്ട്രപതി െതരഞ്ഞെടുപ്പ് ജൂലൈയിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗസ്റ്റിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം, രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെയും ടി.ആർ.എസിെൻറയും പിന്തുണ ബി.ജെ.പി ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
