സി.ബി.എസ്.ഇ, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരെ പാർലമെന്ററി സമിതി വിളിച്ചുവരുത്തും
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷയിൽ ഈ വർഷം നടപ്പാക്കിയ ഓൺ സ്ക്രീൻ മാർക്കിങ്ങിലെ അപാകതയും പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നേരിട്ട സാങ്കേതിക പ്രശ്നങ്ങളും അവലോകനം ചെയ്യാൻ ഉന്നത ഉദ്യോഗസ്ഥരെ വിദ്യാഭ്യാസ പാർലമെന്ററി സമിതി വിളിച്ചുവരുത്തും.
കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയുമായ ദിഗ്‌വിജയ് സിങ് അധ്യക്ഷനായ വിദ്യാഭ്യാസ സമിതിയാണ് ജൂൺ രണ്ടിന് നടക്കുന്ന യോഗത്തിൽ നേരിട്ട് ഹാജരാകാൻ സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിങ് എന്നിവരോട് ആവശ്യപ്പെട്ടത്.
ഒമ്പത്, പത്ത് ക്ലാസുകളിൽ സി.ബി.എസ്.ഇ നടപ്പാക്കുന്ന ത്രീഭാഷാ പഠനപദ്ധതിയും യോഗത്തിൽ ചർച്ച ചെയ്യാൻ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെയും ആരോഗ്യ മന്ത്രാലയത്തിലെയും സെക്രട്ടറിമാർ, നാഷനൽ ടെസ്റ്റിങ് ഏജൻസി ഡയറക്ടർ ജനറൽ, യുനൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് പ്രതിനിധികൾ എന്നിവരുമായി ജൂൺ ഒന്നിന് സമിതി കൂടിക്കാഴ്ച നടത്തും. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഏതാനും ദിവസങ്ങൾക്ക് എൻ.ടി.എ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സമിതി വിശദകരണം ആരാഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

