Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sabarimala airport
cancel
camera_alt

representative image

Homechevron_rightNewschevron_rightIndiachevron_rightശബരിമല...

ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകണമെന്ന്​ പാർലമെന്‍ററി സമിതി

text_fields
bookmark_border

ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന്​​ അനുമതി ലഭിക്കാൻ ആവ​ശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന്​ ഗതാഗത, വിനോദ സഞ്ചാര, സംസ്​കാരിക വകുപ്പുകൾക്കുള്ള പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടു. തിരുവനന്തപുരം, ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ നടത്തിപ്പ്​ പറഞ്ഞ തീയതിക്കകം കൈമാറുമോ എന്ന്​ സമിതി ചോദിച്ചു.

കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായും കെ.എസ്​.ഐ.ഡി.സിയുമായും ചേർന്ന്​ പ്രധാന തീർഥാടന കേന്ദ്രമെന്ന നിലയിൽ ശബരിമല വിമാനത്താവളത്തിന്‍റെ വിഷയം വ്യേമയാന മ​ന്ത്രാലയം ഏറ്റെടുക്കണമെന്നും തിങ്കളാഴ്ച പാർലമെന്‍ററിന്​ സമർപ്പിച്ച റിപ്പോർട്ടിൽ സമിതി നിർദേശിച്ചു. കേരള സർക്കാർ നടത്തിയ സാ​ങ്കേതിക സാമ്പത്തിക സാധ്യതാ പഠനത്തിന്‍റെ തൽസ്​ഥിതി എന്താണെന്നും റിപ്പോർട്ട്​ ആരാഞ്ഞു.

വർഷം തോറും ലക്ഷക്കണക്കിന്​ ആഭ്യന്തര-അന്തർദേശീയ തീർഥാടകർ ശബരിമയിലെത്തുന്നുണ്ട്. തീർഥാടന വിനോദ സഞ്ചാരത്തിന്​ ഇത്​ ഉത്തേജനം നൽകും. വികസിത വിനോദ സഞ്ചാര സർക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന്​ ശബരിമലയെയും ഈ സർക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

31 എം.പിമാർ അടങ്ങുന്ന ടി.ജി. വെങ്കി​ടേക്ഷ്​ അധ്യക്ഷനായ ഗതാഗത, വിനോദ സഞ്ചാര, സംസ്​കാരിക വകുപ്പുകൾക്കുള്ള പാർലമെന്‍ററി സമിതിയിൽ ​കേരളത്തിൽനിന്ന്​ കെ. മുരളീധരൻ, ആന്‍റോ ആന്‍റണി എന്നിവരുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala airport
News Summary - Parliamentary committee seeks permission for Sabarimala airport
Next Story