പാർലമെൻറ് ശൈത്യകാല സമ്മേളനം തുടങ്ങി: പ്രതിപക്ഷ സഹകരണം പ്രതീക്ഷിക്കുന്നുവെന്ന് മോദി
text_fieldsന്യൂഡൽഹി: പാർലമെൻറ് അംഗങ്ങളിൽ വിശ്വാസവും ബഹുമാനവുമർപ്പിച്ച് പാർലമെൻറ് ശൈത്യകാല സമ്മേളനവുമായി മുന് നോട്ടു പോവുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലെമൻറിൽ ചർച്ചകളും നടപടിക്രമങ്ങളും സുഗമമായി നടക്കുന്നതിന് എല്ലാ പാർട്ടികളുടെയും സഹകരണം തേടുന്നുവെന്നും മോദി പറഞ്ഞു. പാർലമെൻറ് സമ്മേളനത്തിെൻറ ആദ്യദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സഭകളിൽ പ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കേണ്ടതുണ്ട്. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ തങ്ങൾ തയാറാണ്. പ്രതിപക്ഷം ഉയർത്തുന്ന കാര്യങ്ങളിൽ പരിഹാരത്തിന് സർക്കാർ ശ്രമിക്കുമെന്നും മോദി പറഞ്ഞു.
ജനുവരി എട്ടു വെരയാണ് ശീതകാലസമ്മേളനം നടക്കുക. റഫാൽ യുദ്ധവിമാന ഇടപാട്, ആർ.ബി.െഎ ഗവർണർ ഉർജിത് പേട്ടലിെൻറ രാജി തുടങ്ങിയ വിഷയങ്ങൾ ഇരുസഭകളെയും ചൂടുപിടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
