Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​നി​താ ബി​ൽ...

വ​നി​താ ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​മെ​ന്റ് 16ന് ​വീ​ണ്ടും ചേ​രും

text_fields
bookmark_border
വ​നി​താ ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​മെ​ന്റ് 16ന് ​വീ​ണ്ടും ചേ​രും
cancel

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണ​ത്തി​നു​ള്ള ബി​ൽ പാ​സാ​ക്കാ​ൻ പാ​ർ​ല​​മെ​ന്റ് ബ​ജ​റ്റ് സ​മ്മേ​ള​നം നീ​ട്ടി. ര​ണ്ടാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം ഏ​പ്രി​ൽ 16ന് ​വീ​ണ്ടും ചേ​രു​മെ​ന്നും ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യോ​ത്ത​ര വേ​ള​യും ശൂ​ന്യ​വേ​ള​യു​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും സ്പീ​ക്ക​ർ ഓം ​ബി​ർ​ള ലോ​ക്സ​ഭ​യി​ൽ അ​റി​യി​ച്ചു. പ​ശ്ചി​മ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടി ക​ഴി​ഞ്ഞ് ഈ​മാ​സം 29ന് ​ശേ​ഷം വീ​ണ്ടും ചേ​ർ​ന്നാ​ൽ മ​തി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​വ​ശ്യം ത​ള്ളി​യാ​ണ് വ​നി​താ ബി​ൽ പാ​സാ​ക്കാ​നാ​യി 16ന് ​ത​ന്നെ ചേ​രു​ന്ന​ത്. ഇ​തോ​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മൂ​ന്ന് പാ​ദ​മാ​യി.

വ​നി​താ ബി​ൽ പാ​സാ​ക്കാ​നാ​യി 16,17,18 തീ​യ​തി​ക​ളി​ൽ സ​ഭ സ​​മ്മേ​ളി​ക്കു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സി​യും റി​പ്പോ​ർ​ട്ട് ​ചെ​യ്തു. നേ​ര​ത്തെ അ​റി​യി​ച്ച പോ​ലെ വ്യാ​ഴാ​ഴ്ച ബ​ജ​റ്റ് സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച് ഇ​രു​സ​ഭ​ക​ളും പി​രി​യു​ന്നി​ല്ലെ​ന്ന് കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു രാ​വി​ലെ രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ചി​രു​ന്നു. ബ​ജ​റ്റ് സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ക്കാ​തെ ഉ​ട​ൻ വീ​ണ്ടും ചേ​രു​മെ​ന്ന് റി​ജി​ജു തു​ട​ർ​ന്നു. എ​ന്നാ​ൽ, പ​ശ്ചി​മ ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യ​ണ​മെ​ന്ന് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​​പ്പെ​ട്ട​താ​ണെ​ന്ന് ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലു​ള്ള എം.​പി​മാ​ർ​ക്ക് ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ പ​റ്റി​ല്ലെ​ന്ന കാ​ര​ണ​മാ​ണ് ജ​യ്റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. എ​ന്നാ​ൽ, രാ​ജ്യ​ത്തെ വ​നി​ത​ക​ളോ​ടു​ള്ള വാ​ഗ്ദാ​നം സ​ർ​ക്കാ​റി​ന് പാ​ലി​​ക്കേ​ണ്ട​തു​ണ്ട് എ​ന്നാ​യി​രു​ന്നു റി​ജി​ജു​വി​​ന്റെ മ​റു​പ​ടി.

വ​നി​ത​ക​ൾ​ക്കു​ള്ള സം​വ​ര​ണ​ത്തെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ രാ​ജ്യ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ നി​ർ​ദി​ഷ്ട ബി​ൽ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. തെ​ര​​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ ബി​ൽ കൊ​ണ്ടു​വ​ന്ന് രാ​ഷ്​​ട്രീ​യ മൈ​ലേ​ജ് ഉ​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​ർ നോ​ക്കു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAlok sabhalegislative assemblyParliamentaryWomen's BillBJP
News Summary - Parliament to reconvene on the 16th to pass Women's Bill
Next Story