Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റ്​ സമ്മേളനം...

പാർലമെന്‍റ്​ സമ്മേളനം 19ന്​; മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ കേന്ദ്രമ​ന്ത്രിസഭ യോഗം

text_fields
bookmark_border
Narendra Modi
cancel

ന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനിരിക്കെ, വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുന്ന കേന്ദ്രമന്ത്രിസഭ യോഗം ബുധനാഴ്​ച വൈകീട്ട്​ നടക്കും. അടുത്ത മാസം 19ന്​ പാർലമെൻറി​െൻറ വർഷകാല സ​േമ്മളനം തുടങ്ങും. അതിനു മുമ്പായി, ജൂലൈ ആദ്യവാരം തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളാണ്​ നടക്കുന്നത്.

യു.പി, പഞ്ചാബ്​ എന്നിവിടങ്ങളിലടക്കം അടുത്ത വർഷം വിവിധ സംസ്​ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്നതുകൂടി കണക്കിലെടുത്താണ്​ പുനഃസംഘടനക്കുള്ള ചർച്ചകൾ. ജനതദൾ -യു അടക്കം വിവിധ സഖ്യകക്ഷികളെ പരിഗണിക്കുന്നതിനൊപ്പം മേഖല, സമുദായ പ്രാതിനിധ്യവും ചർച്ചയിലുണ്ട്​. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയാണ്​ നടക്കുന്നത്​.

പാർലമെൻറി​െൻറ വർഷകാല സമ്മേളനം ആഗസ്​റ്റ്​ 13 വരെ നീളുന്ന 20 പ്രവൃത്തി ദിനങ്ങളിലേതായിരിക്കും. സമ്മേളന തീയതി പ്രതിരോധ മന്ത്രി രാജ്​നാഥ്​സിങ്ങി​െൻറ അധ്യക്ഷതയിലുള്ള പാർലമെൻററികാര്യ മന്ത്രിസഭ സമിതി നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്​. കോവിഡ്​ സാഹചര്യങ്ങൾക്കിടയിൽ കഴിഞ്ഞ തവണത്തെപ്പോലെ സന്ദർശക നിയന്ത്രണം അടക്കം വിവിധ മാർഗനിർദേശങ്ങൾ പാലിച്ചാവും സമ്മേളനം. എം.പിമാരുടെയും പാർലമെൻറ്​ ജീവനക്കാരുടെയും കോവിഡ്​ വാക്​സിനേഷൻ മിക്കവാറും പൂർത്തിയായിട്ടുണ്ട്​. മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക്​ വാക്​സിനേഷൻ സർട്ടിഫിക്കറ്റി​െൻറ കൂടി അടിസ്​ഥാനത്തിലാവും നിയന്ത്രിത പ്രവേശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union government
News Summary - Parliament session on 19th; Union Cabinet meeting to assess the functioning of Ministries
Next Story