Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റ്​...

പാർലമെന്‍റ്​ സമ്മേളനത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
പാർലമെന്‍റ്​ സമ്മേളനത്തിന്​ ഇന്ന്​ തുടക്കം
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​​ന്‍റെ ബ​ജ​റ്റ്​ സ​മ്മേ​ള​ന​ത്തി​ന്​ തി​ങ്ക​ളാ​ഴ്ച തു​ട​ക്കം. രാ​ഷ്ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ രാ​ജ്യ​സ​ഭ​യി​ലെ​യും ലോ​ക്സ​ഭ​യി​ലെ​യും അം​ഗ​ങ്ങ​ളെ രാ​വി​ലെ 11ന്​ ​അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ​യാ​ണ്​ സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന്​ സാ​മ്പ​ത്തി​ക സ​ർ​വേ സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ വെ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന്​ ​ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ കേ​ന്ദ്ര​ബ​ജ​റ്റ്​ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും.

അ​തേ​സ​മ​യം, പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​നം ഒ​ച്ച​പ്പാ​ടി​ലേ​ക്കാ​ണ്​ നീ​ങ്ങു​ന്ന​ത്. ഇ​സ്രാ​യേ​ലി​​ന്‍റെ ചാ​ര സോ​ഫ്​​റ്റ് വെ​യ​റാ​യ പെ​ഗ​സ​സ്​ ഇ​ന്ത്യ വാ​ങ്ങി​യെ​ന്ന പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ മു​ൻ​നി​ർ​ത്തി സ​ർ​ക്കാ​റി​ൽ നി​ന്ന്​ വി​ശ​ദീ​ക​ര​ണം തേ​ടാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ പ്ര​തി​പ​ക്ഷം. പെ​ഗ​സ​സ്​ വി​ഷ​യം നേ​ര​ത്തെ​യും പാ​ർ​ല​മെൻറി​​ന്‍റെ തു​ട​ർ​ച്ച​യാ​യ സ്തം​ഭ​ന​ത്തി​ന്​ വ​ഴി​വെ​ച്ചി​രു​ന്നു. ക​ർ​ഷ​ക വി​ഷ​യം, വി​ല​ക്ക​യ​റ്റം, അ​തി​ർ​ത്തി പ്ര​ശ്നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും സ​ർ​ക്കാ​റി​ന്​ നേ​രി​ടേ​ണ്ടി വ​രും.

യു.​പി​യും പ​ഞ്ചാ​ബും അ​ട​ക്കം അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​ന്‍റെ ചൂ​ടി​ലാ​ണ്​ സ​മ്മേ​ള​ന​മെ​ന്നി​രി​ക്കേ, സ​ർ​ക്കാ​റും പ്ര​തി​പ​ക്ഷ​വു​മാ​യു​ള്ള ഏ​റ്റ​മു​ട്ട​ലി​ന്​ വീ​ര്യം കൂ​ടും. ഫെ​ബ്രു​വ​രി 11 വ​രെ​യാ​ണ്​ ആ​ദ്യ​പാ​ദ ബ​ജ​റ്റ്​ സ​മ്മേ​ള​നം. തു​ട​ർ​ന്ന്​ ഇ​ട​വേ​ള​ക്ക്​ ശേ​ഷം മാ​ർ​ച്ച്​ 14 മു​ത​ൽ ഏ​പ്രി​ൽ എ​ട്ടു വ​രെ​യാ​ണ്​ ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​നം. കോ​വി​ഡ്​ വ്യാ​പ​നം മൂ​ലം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ ഷി​ഫ്​​റ്റ്​ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ലോ​ക്സ​ഭ​യും രാ​ജ്യ​സ​ഭ​യും ചേ​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliament session
News Summary - Parliament session begins today
Next Story