Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാര്‍ലമെൻറ്​ സമ്മേളനം...

പാര്‍ലമെൻറ്​ സമ്മേളനം വെട്ടിച്ചുരുക്കാന്‍ പുനരാലോചന

text_fields
bookmark_border
indian parliament
cancel

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ്- 19 വ്യാ​പി​ച്ച് രാ​ജ്യം പൂ​ര്‍ണ​മാ​യ സ്തം​ഭ​ന​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ര്‍ല​മ​െൻറ്​ സ​മ്മേ​ള​നം നി​ര്‍ത്തി​വെ​ക്കി​ല്ലെ​ന്ന തീ​രു​മാ​നം പു​ന$​പ​രി​ശോ​ധി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ധ​ന​കാ​ര്യ ബി​ല്‍കൂ​ടി പാ​സാ​ക്കി​യാ​ല്‍ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​മെ​ന്ന അ​ഭി​പ്രാ​യം ബി.​ജെ.​പി എം.​പി​മാ​രി​ല്‍ നി​ന്നു​ത​ന്നെ ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

കോ​വി​ഡ്​ ബാ​ധി​ത​യാ​യ ബോ​ളി​വു​ഡ് ഗാ​യി​ക​യു​ടെ പാ​ര്‍ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ബി.​ജെ.​പി എം.​പി ദു​ഷ്യ​ന്ത് സി​ങ്​ പാ​ര്‍ല​മ​െൻറ്​ സ​മ്മേ​ള​ന​ത്തി​ലും രാ​ഷ്​​ട്ര​പ​തി ഭ​വ​നി​ലെ വി​രു​ന്നി​ലും പ​ങ്കെ​ടു​ത്ത​ത് സ​ര്‍ക്കാ​റി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍കൂ​ടി​യാ​ണ് തീ​രു​മാ​നം പു​ന$​പ​രി​ശോ​ധി​ക്കു​ന്ന​ത്.

മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ വി​ശ്വാ​സ​വോ​ട്ട് കോ​വി​ഡ്​ ബാ​ധ​യു​ടെ ഭീ​ഷ​ണി കാ​ണി​ച്ച് നീ​ട്ടി​വെ​ച്ച സ്പീ​ക്ക​റു​ടെ ന​ട​പ​ടി സു​പ്രീം​കോ​ട​തി​യി​ല്‍ ബി.​ജെ.​പി ചോ​ദ്യം​ചെ​യ്ത​തി​നാ​ല്‍ അ​തേ കാ​ര​ണം പ​റ​ഞ്ഞ് പാ​ര്‍ല​മ​െൻറ്​ നി​ര്‍ത്തി​വെ​ച്ചാ​ല്‍ അ​ത് ത​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ബി.​ജെ.​പി ഭ​യ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentmalayalam newsindia news
News Summary - parliament sesion -india news
Next Story