Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്‍റ് സുരക്ഷ...

പാർലമെന്‍റ് സുരക്ഷ വീഴ്ച: പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

text_fields
bookmark_border
പാർലമെന്‍റ് സുരക്ഷ വീഴ്ച: പ്രതികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ൽ 2023ലു​ണ്ടാ​യ സു​ര​ക്ഷ വീ​ഴ്ച​യി​ൽ ഡ​ൽ​ഹി പൊ​ലീ​സി​ന്‍റെ പ്ര​ത്യേ​ക വി​ഭാ​ഗം നാ​ലാ​മ​ത്തെ അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് ജ​ഡ്‍ജി അ​മി​ത് ബ​ൻ​സാ​ലി​ന് മു​മ്പാ​കെ​യാ​ണ് യു.​എ.​പി.​എ​യു​ടെ ക​ർ​ശ​ന വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് ത​യാ​റാ​ക്കി​യ 13,000 പേ​ജു​ള്ള ഭീ​മ​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ട​തി കു​റ്റ​പ​ത്രം മേ​യ് 29ന് ​പ​രി​ഗ​ണി​ക്കും.

ഭീ​ക​ര​പ്ര​വ​ർ​ത്ത​നം, ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ, ക​ലാ​പ​ത്തി​നു​ള്ള പ്ര​കോ​പ​നം, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സ്സം സൃ​ഷ്‍ടി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഡി. ​മ​നോ​ര​ഞ്ജ​ൻ, അ​മോ​ൽ ഷി​ൻ​ഡെ, നീ​ലം ആ​സാ​ദ്, ല​ളി​ത് ഝാ, ​മ​ഹേ​ഷ് കു​മാ​വ​ത് എ​ന്നീ ആ​റ് പ്ര​തി​ക​ൾ​ക്ക് മേ​ൽ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. 2001ലെ ​പാ​ർ​ല​മെ​ന്‍റ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​മാ​യ 2023 ഡി​സം​ബ​ർ 13ന് ​പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ലെ ശൂ​ന്യ​വേ​ള​യി​ൽ സ​ന്ദ​ർ​ശ​ക ഗാ​ല​റി​യി​ൽ​നി​ന്ന് ര​ണ്ടു​പേ​ർ ലോ​ക്‌​സ​ഭ ചേം​ബ​റി​ലേ​ക്ക് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് ചാ​ടി​യി​റ​ങ്ങി വ​ർ​ണ​പ്പു​ക വ​മി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ​ക്കെ​തി​രെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളും സാ​ക്ഷി​മൊ​ഴി​ക​ളും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും കു​റ്റ​പ​ത്ര​ത്തി​ൽ ചേ​ർ​ത്തി​ട്ടു​ണ്ട്. സം​ഭ​വം പ്ര​തീ​കാ​ത്മ​ക പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണെ​ന്നും രാ​ജ്യ​ത്ത് ഏ​റ്റ​വും ശ​ക്ത​മാ​യ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പാ​ർ​ല​മെ​ന്‍റി​ൽ പ​രി​ഭ്രാ​ന്തി സൃ​ഷ്‍ടി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charge sheetaccusedfiledParliament Security BreachCriem News
News Summary - Parliament security lapse: Supplementary chargesheet filed against accused
Next Story